• Fri. Aug 7th, 2026

24×7 Live News

Apdin News

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Byadmin

Aug 7, 2026


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഏഴ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ഏഴ് ജില്ലകളിലും മഞ്ഞ ജാഗ്രത.

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ആഗസ്റ്റ് 14 വരെ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമാണ് യാത്രയ്‌ക്ക് അനുവാദമുളളത്. ചുവപ്പ്, ഓറഞ്ച് ജാഗ്രത ഉളള ദിവസങ്ങളില്‍ പകലും യാത്ര അനുവദിക്കില്ല. എടായ്‌പ്പാലം മുതല്‍ കാരാത്തോട് വരെയാണ് നിയന്ത്രണം.

രാത്രി കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് ജാഗ്രതയാണ്.

 



By admin