• Sat. Nov 21st, 2026

24×7 Live News

Apdin News

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Byadmin

Nov 21, 2026



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമൺകാവിലും തിരുവനന്തപുരം കല്ലമ്പലത്തുമാണ് ദാരുണമായ സംഭവങ്ങൾ ഉണ്ടായത്. നെടുമൺകാവിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെയും കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ-രേഷ്മ ദമ്പതികളുടെ മകൻ ദേവദർശനെയാണ് (11) ഇന്നലെ വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.എൻ.എസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അദ്ധ്യാപിക വിളിച്ചറിയിച്ചതിന് പിന്നാലെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം കല്ലമ്പലം ഞെക്കാട് സ്വദേശിനി സഞ്ജനയെയാണ് (16) ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്ന് പോയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

വീടിന്റെ സ്റ്റെയർകേസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഞ്ജനയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

By admin

റൊണാൾഡോ ‘യഥാർത്ഥ നേതാവ്’, മെസ്സി ‘മറ്റാർക്കും ചിന്തിക്കാൻ പോലുമാകാത്ത തീരുമാനങ്ങളെടുക്കുന്ന പ്രതിഭ’; ഇരുവരെയും മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ്, പിഎസ്ജി താരം
‘ചെങ്കൊടി’ മുടക്കിയ സെമികണ്ടക്ടർ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി; ഇന്ന് ഭാരതം ചിപ്പുകൾ കയറ്റുമതി ചെയ്യുന്നു: മോദി
വീണ്ടും പാക്കിസ്ഥാന്‍റെ ട്രോഫി മോഷണം; ഒരു പന്ത് പോലും എറിയാതെ മഴ മുടക്കിയ കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഫൈനലിൽ പാക്കിസ്ഥാന് കിരീടം; അട്ടിമറി ആരോപണവുമായി ഇന്ത്യ രംഗത്ത്