• Sat. May 9th, 2026

24×7 Live News

Apdin News

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

Byadmin

May 9, 2026


കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് സെമിഫൈനല്‍. കേരള ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ(കെബിഎ) ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 42-ാം പതിപ്പില്‍ ഇന്ന് ഉച്ചയ്‌ക്ക് 2:30 മുതല്‍ സെമിഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കും.

പെണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട്, തൃശൂരിനെ 63-23 എന്ന സ്‌കോറിന് തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ശക്തരായ കൊല്ലമാണ് കോഴിക്കോടിന്റെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ എറണാകുളത്തെ 52-49 എന്ന സ്‌കോറിന് കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കൊല്ലം സെമിയിലെത്തിയത്. കണ്ണൂരിനെ 58-31 എന്ന സ്‌കോറിന് തോല്‍പ്പിച്ച് തിരുവനന്തപുരം സെമിയില്‍ കടന്നു.



By admin