• Mon. Nov 2nd, 2026

24×7 Live News

Apdin News

‘സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷന്‍’: ട്രോളനെ ട്രോളി ആര്‍ അശ്വിന്‍

Byadmin

Nov 2, 2026


ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെതിരായ വിമര്‍ശനങ്ങൾ ശക്തമാവുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറി മാറ്റിനിര്‍ത്തിയാല്‍ സഞ്ജുവിന് പ്രതീക്ഷയ്ക്കൊത്ത ഉയരാൻ സാധിച്ചിരുന്നില്ല.

67, 14, 18, 4, 4 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ താരത്തിന്റെ സ്‌കോറുകള്‍. ടീമില്‍ സഞ്ജുവിന് പകരം 15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയെ സ്ഥിരമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ആരാധകര്‍ക്കിടയില്‍ ശക്തമാണ്.

എങ്കിലും സഞ്ജു സാംസണിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റും മുന്‍ താരം ആര്‍ അശ്വിനും രംഗത്തെത്തിയിട്ടുണ്ട്. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച വൈഭവ് സൂര്യവംശി 4, 45 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

അതേസമയം, ഈ വര്‍ഷം ആദ്യം ഇന്ത്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും നിര്‍ണായക പങ്കുവഹിച്ചിരുന്നു. സഞ്ജുവിന്റെ പരിചയസമ്പത്തും മുൻകാല പ്രകടനങ്ങളുമാണ് അദ്ദേഹത്തിന് ടീമിൽ തുടർച്ചയായ അവസരങ്ങൾ നേടിക്കൊടുക്കുന്നത്.

വൈഭവ് സൂര്യവംശി നിലവില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ ക്രിക്കറ്റ് ആസ്വദിക്കട്ടെയെന്നാണ് അശ്വിന്‍ പലതവണ വ്യക്തമാക്കിയത്.

ട്രോളര്‍ക്ക് അശ്വിന്റെ കിടിലന്‍ മറുപടി

ഞായറാഴ്ച നടന്ന അവസാന മത്സരത്തിലും സഞ്ജു നാല് റണ്‍സിന് പുറത്തായതോടെ, സഞ്ജുവിനെ പിന്തുണയ്ക്കുന്ന ആര്‍ അശ്വിനെ ലക്ഷ്യമിട്ട് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് രംഗത്തെത്തി.

‘ഹലോ അശ്വിന്‍, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ആയ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു ആ ട്രോളിന്റെ ഉള്ളടക്കം.

എന്നാല്‍ ഇതിന് വളരെ രസകരവും ചുട്ട മറുപടിയുമാണ് അശ്വിന്‍ നല്‍കിയത്. ‘സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സാണ്, എന്നാല്‍ അദ്ദേഹം നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷനാണ്’ (Sanju is my first choice, he is your full-time obsession) എന്നായിരുന്നു അശ്വിന്റെ കിടിലന്‍ മറുപടി.

ഈ മറുപടി ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ടീം സെലക്ഷനെക്കുറിച്ചുള്ള പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്കും ജനപ്രിയ അഭിപ്രായങ്ങള്‍ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറും നേരത്തെ വ്യക്തമായ മറുപടി നല്‍കിയിരുന്നു.

എല്ലാവരെയും സന്തോഷിപ്പിക്കലല്ല, മറിച്ച് ടീമിന് വേണ്ടിയുള്ള ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ജോലിയെന്ന് അഞ്ചാം ടി20ക്ക് മുന്നോടിയായി ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.







By admin