ന്യൂദല്‍ഹി: ആര്‍എസ്എസിന് 100 വര്‍ഷം തികയുന്ന ഈ ശതാബ്ദി വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള പ്രതിദിന ആർഎസ്എസ് ശാഖകളുടെ എണ്ണം 1,01,151 ആയി ഉയർന്നപ്പോൾ, പ്രതിവാര-പ്രതിമാസ കൂട്ടായ്‌മകൾ (മിലൻ, മണ്ഡലി) ഉൾപ്പെടെ സംഘത്തിന്റെ പ്രവർത്തനം ആകെ 1,10,849 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 13000ല്‍പരം പുതിയ ആര്‍എസ് എസ് ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോഴാണ് 2026 ഒക്ടോബര്‍ വരെയുള്ള ഒരു വർഷത്തിനിടെ മാത്രം 13,000-ത്തോളം പുതിയ പ്രതിദിന ശാഖകൾ രാജ്യത്ത് ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി. ഇതോടെയാണ് ആര്‍എസ്എസിന് നൂറു വര്‍ഷം തികയുന്ന ശതാബ്ദി വര്‍ഷത്തില്‍ ആകെ ശാഖകളുടെ എണ്ണം ഒരു ലക്ഷം കടന്നത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിന് മുന്നോടിയായി ഒക്ടോബർ 31-ന് നടന്ന വാർത്താസമ്മേളനത്തിൽ ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കറാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.