• Tue. Nov 24th, 2026

24×7 Live News

Apdin News

സവർക്കറെക്കുറിച്ച് ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതും വളച്ചൊടിച്ചതുമായ പരാമർശം : സോണിയാ ഗാന്ധിക്ക് വക്കീൽ നോട്ടിസ്

Byadmin

Nov 24, 2026



പുണെ: സവർക്കറെക്കുറിച്ച് തന്റെ ആത്മകഥയായ ‘Belonging: A Journey of Love’ എന്ന പുസ്തകത്തിൽ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് സവർക്കറുടെ സഹോദരിയുടെ മകന്റെ വക്കീൽ നോട്ടിസ്. പുസ്തകത്തിലെ 201, 443 പേജുകളിലെ സവർക്കറെ പ്രസ്താവനകൾ വസ്തുതാപരമായി തെറ്റാണെന്നും ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതും വളച്ചൊടിച്ചതുമാണെന്നും വി.ഡി. സവർക്കറുടെ പ്രശസ്തിക്കും പാരമ്പര്യത്തിനും ദോഷകരമാണെന്നും ആരോപിക്കുന്നു.

നിരുപാധിക മാപ്പ്, വ്യക്തത, പ്രസ്താവന തിരുത്തൽ എന്നിവയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വക്കീൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഈ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് നിർദ്ദേശം. ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച നവംബർ 10ന് പുറത്തിറങ്ങിയതുമായ സോണിയാ ഗാന്ധിയുടെ പുസ്തകം സത്യകി സവർക്കർ അടുത്തിടെയാണ് ശ്രദ്ധിച്ചതെന്നും വി.ഡി. സവർക്കറെ സംബന്ധിച്ച പരാമർശങ്ങളും ആരോപണങ്ങളും അസ്വസ്ഥനാക്കിയെന്നും നോട്ടീസിൽ പറയുന്നു.

 

 

 

By admin