ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അതിര്‍ത്തി രക്ഷാസേന ഓടിച്ചിട്ട് പിടികൂടിയ സിഐഎ ചാരന്‍ ജോര്‍ദാന്‍ ബ്രൗണ്‍ എത്തിയത് കോക്രോച്ച് ജനതാ പാര്‍ട്ടി ദല്‍ഹിയില്‍ സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തിലെ വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലാനാണെന്ന് നിഗമനവുമായി അന്വേഷണോദ്യോഗസ്ഥര്‍. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെങ്കിലും ഇയാളുടെ ചരിത്രം പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു സംശയം അന്വേഷണോദ്യോഗസ്ഥരില്‍ ഉണരുന്നത്.
കാരണം യുഎസിലെ നാവികസേന ഉദ്യോഗസ്ഥനായിരുന്ന ജോര്‍ദാന്‍ ബ്രൗണ്‍ വിരമിച്ച ശേഷം ജോലിക്ക് ചേര്‍ന്ന ബ്ലാക്ക് വാട്ടര്‍ എന്ന യുഎസ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളാണ് സംശയം ജനിപ്പിക്കുന്നത്. ബ്ലാക്ക് വാട്ടര്‍ എന്ന കമ്പനി അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാര ശൃംഖല വിദേശ രാജ്യങ്ങളില്‍ ഭരണകൂടങ്ങളെ അട്ടിമറിക്കുമ്പോള്‍ ആ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ജീവനക്കാരെ അയയ്‌ക്കുന്ന കമ്പനികളില്‍ ഒന്നാണ്. നേപ്പാളില്‍ ജെന്‍സീ കലാപമുണ്ടായപ്പോള്‍ അവിടെ പല വിദ്യാര്‍ത്ഥികളും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വാസ്തവത്തില്‍ നേപ്പാളിലെ സൈന്യം വിദ്യാര‍്ത്ഥികളെ വെടിവെച്ചിരുന്നില്ല. അന്ന് നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ്മ ഒലി പറഞ്ഞത് വിദ്യാര്‍ത്ഥികളെ വെടിവെയ്‌ക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നില്ലെന്നും പിന്നെ ഈ വെടിയുണ്ടകള്‍ എവിടെ നിന്നു വന്നു എന്ന് അറിയില്ലെന്നുമാണ്. ഈ വെടിവെയ്‌പ് നടത്തിയത് അമേരിക്കയിലെ ബ്ലാക്ക് വാട്ടര്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ആണെന്ന് പറയുന്നു. ഷാര്‍പ് ഷൂട്ടര്‍മാരായ ഇവര്‍ ഇത്തരം കലാപസ്ഥലങ്ങളില്‍ ഒളിച്ചിരുന്ന് വെടിയുതിര്‍ക്കുകയാണ് ചെയ്യുക. നേപ്പാളില്‍ വെടിയേറ്റ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതോടെയാണ് അവിടുത്തെ ജെന്‍സീ കലാപം ആളിക്കത്തിയത്. ജെന്‍സീ കലാപം ആളിക്കത്തിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ബ്ലാക്ക് വാട്ടര്‍ കമ്പനിയുടെ ജോലി. ഇതുപോലെ അമേരിക്കയില്‍ നേവി, ആര്‍മി, എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ ഇതുപോലെ കമ്പനികള്‍ നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ എന്ത് അട്ടമറി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ കമ്പനികളുടെ സേവനം ലഭ്യമാണ്.
കാലിഫോര്‍ണിയ സ്വദേശിയായ 36കാരനായ മുന്‍ യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോര്‍ദാന്‍ ബ്രൗണ്‍ എത്തിയത് സിജെപി അഥവാ കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കാന്‍ പോകുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെയ്‌ക്കാന്‍ ആണെന്ന് കരുതപ്പെടുന്നു. പക്ഷെ ഒരു ജെന്‍സീ കലാപം സൃഷ്ടിക്കുന്നതില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ നിന്നും നേപ്പാളിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോര്‍ദാന്‍ ബ്രൗണ്‍ അറസ്റ്റിലാകുന്നത്. നേപ്പാളില്‍ വീണ്ടും ജെന്‍സീ കലാപം നടക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. ഒരു പക്ഷെ ഇയാള്‍ നേപ്പാളില്‍ വീണ്ടും ബ്ലാക്ക് വാട്ടറിനു വേണ്ടി എന്തെങ്കിലും ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ പോകുന്നതിനിടയിലായിരിക്കുമോ ഇന്ത്യന്‍ സേനയുടെ പിടിയിലായത് എന്ന് കരുതുന്നു. പരിശോധനയ്‌ക്കിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
അമേരിക്കയില്‍ നാവിക, വ്യോമ, ആര്‍മി എന്നിവിടങ്ങളില്‍ നിന്നും വിരമിക്കുന്ന സൈനികര്‍ ഇതുപോലെ അവിടെ സ്വന്തം സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്ന പതിവുണ്ട്. അമേരിക്കന്‍ സര്‍ക്കാരിനോ ഡീപ് സ്റ്റേറ്റിനോ വേണ്ടി അമേരിക്കയ്‌ക്ക് ഉള്ളിലോ മറ്റ് രാജ്യങ്ങളിലോ രഹസ്യവിവര ശേഖരണമോ, അട്ടിമറി പ്രവര്‍ത്തനങ്ങളോ നടത്തുക എന്നതാണ് ഇവരുടെ ജോലി. അത്തരമൊരു കമ്പനിയാണ് ബ്ലാക്ക് വാട്ടര്‍. ഈ കമ്പനി അഫ്ഗാനിസ്ഥാന്‍, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.
മോദിയെ വധിക്കാന്‍ വേണ്ടി ഇന്ത്യയിലേക്ക് എത്തിയ സിഐഎ ചാരന്മാര്‍ പിടികൂടപ്പെടുന്ന സംഭവങ്ങള്‍ സാധാരണമായിട്ടുണ്ട്. ഇതില്‍ ജോര‍്ദാന്‍ ബ്രൗണിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരാള്‍ മാത്യ വാന്‍ ഡൈക് ആണ്. ഇയാള്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. മണിപ്പൂരിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വിഘടനവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് സായുധപരിശീലനം നല്‍കലായിരുന്നു ഈയാളുടെ ജോലി. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്നാണ് മാത്യു വാന്‍ഡൈകിനെ പിടികൂടിയത്. ഉക്രൈനില്‍ നിന്നുള്ള ഏഴ് പേര്‍ക്കൊപ്പമാണ് ഇയാളെ പിടികൂടിയത്. ഇവരുടെ പക്കല്‍ ആധുനിക ഡ്രോണുകളും ഉണ്ടായിരുന്നു. സൈനികഗ്രേഡിലുള്ള ആയുധ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ മണിപ്പൂരിലെ വിഘടനവാദസംഘങ്ങള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ അവിടുത്തെ പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇവരെ പരിശീലിപ്പിക്കുന്നത് ഇത്തരം സിഐഎ ചാരന്മാരാണ്. അത്തരമൊരു വ്യക്തിയായിരുന്നു പിടിയിലാണ് മാത്യ വാന്‍ഡൈക്.
യുഎസ് ആര്‍മിയിലെ കമാന്‍ഡര്‍ ഇന്‍സ്പെക്ടര്‍ ജനറലായ ടെറന്‍സ് ആര്‍വെല്ലെ ജാക്സന്‍ ബംഗ്ലാദേശിലെ ധാക്കയിലെ ഒരു ഹോട്ടലില്‍ കൊല്ലപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.. എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ചൈനയിലേക്ക് പോയ വേളയില്‍ മോദിയെ വധിക്കാനാണ് ഇയാള്‍ എത്തിയതെന്ന് അഭ്യൂഹമുണ്ടായിരുന്നു. പക്ഷെ ടെറന്‍സ് ആര്‍വെല്ലെ ജാക്സനെ മറ്റൊരു സംഘം ധാക്ക ഹോട്ടലില്‍ എത്തി വധിക്കുകയായിരുന്നു. വധിച്ചവര്‍ ഇന്ത്യന്‍ രഹസ്യവിഭാഗമാണെന്നും അതല്ല, ചൈനയുടെ പ്രത്യേക രഹസ്യസംഘമാണെന്നും അതുമല്ല, റഷ്യയുടെ സംഘമാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും ഇയാളുടെ ശരീരം ധാക്ക പൊലീസിനെക്കൊണ്ട് തൊടീക്കാന്‍ പോലും അമേരിക്ക സമ്മതിച്ചില്ല. പകരം ഇയാളുടെ മൃതദേഹം അതിവേഗം പ്രത്യേക വിമാനത്തില്‍ അമേരിക്കയിലേക്ക് തന്നെ അയയ്‌ക്കുകയായിരുന്നു. പതിവിന് വിപരീതിയമായ ഇത്തരമൊരു സംഭവത്തില്‍ ദുരൂഹത തോന്നിച്ചിരുന്നു. അന്ന് ചൈനയില്‍വെച്ച് പുടിനും മോദിയും തമ്മിലുള്ള സംഭാഷണം ചോര്‍ത്താന്‍ സാധ്യതയുണ്ട് എന്ന രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുടിന്റെ സ്വകാര്യ കാറിനുള്ളില്‍ വെച്ചായിരുന്നു ഇരുവരും സംഭാഷണം നടത്തിയത്.