• Wed. Aug 19th, 2026

24×7 Live News

Apdin News

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Byadmin

Aug 19, 2026


മിസൂറി:: അമേരിക്കയില്‍ നടക്കുന്ന സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യയുടെ പ്രജ്ഞാനന്ദ. ആറാം റൗണ്ടില്‍ ലെവോണ്‍ ആരോണിയോനെയും ഏഴാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചു.

ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍, വാചിയര്‍ ലെഗ്രാവ് എന്നിവരും പ്രജ്ഞാനന്ദയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. അര പോയിന്‍റ് മുന്നില്‍ യുഎസിന്റെ വെസ്ലി സോ ആണ് ഒന്നാം സ്ഥാനത്ത്.



By admin