സ്യൂത: മൊറോക്കോയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകൾ സ്പെയിനിലേക്ക് കുടിയേറുന്നതായി റിപ്പോർട്ട്. സ്പെയിനിന്റെ വടക്കൻ ആഫ്രിക്കൻ എൻക്ലേവായ സ്യൂതയിലേക്ക് കടന്നുകയറിയതിനെ തുടർന്ന് മേഖലയിൽ സ്ഥിതിഗതികൾ വീണ്ടും സംഘർഷഭരിതമായി. നീന്തിക്കടക്കുന്നതിനിടെ 15 പേർ മുങ്ങിമരിച്ചു. കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി സ്പെയിൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, വടക്കേ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നതും എന്നാൽ സ്‌പെയിനിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്യൂട്ടയിലേക്ക് ഏകദേശം 60,000 പേർ കടന്നതായി കരുതപ്പെടുന്നു. അവരിൽ ഭൂരിഭാഗവും യുവാക്കളാണെങ്കിലും, സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങളും ഉണ്ടായിരുന്നു. കുടിയേറ്റ അഭയകേന്ദ്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകർന്നതോടെ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നൂറുകണക്കിന് ആളുകൾ തെരുവുകളിൽ ഉറങ്ങുന്നത് ദൃശ്യങ്ങളിൽ കാണിച്ചു.
കടൽമാർഗം നീന്തിയോ അതിർത്തി വേലി കയറിയോ നിരവധി യുവാക്കളാണ് സ്യൂതയിലേക്ക് പ്രവേശിക്കുന്നത്. സ്പെയിന്റ നിയന്ത്രണത്തിലുള്ള പ്രദേശമാണ് സ്യൂത. ഏകദേശം 85,000 പേരാണ് ഇവിടെ താമസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും സ്പാനിഷ്, മൊറോക്കൻ വംശജരും ഇവിടെ താമസിക്കുന്നു. ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിർത്തി കടന്നിട്ടുണ്ട്. അതിർത്തി സംവിധാനം പൂർണമായി തകർന്ന അവസ്ഥയിലാണ്.
സ്യൂതയാണ് യൂറോപ്പും ആഫ്രിക്കയും തമ്മിലുള്ള ഏക കരാതിർത്തി. ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ എല്ലാ വർഷവും സ്യൂത വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്നു. മെച്ചപ്പെട്ട തൊഴിലും മികച്ച ജീവിതസാഹചര്യങ്ങളും അന്വേഷിച്ചാണ് പലരും സ്പെനിയിലെത്തുന്നത്.2021 മെയിൽ പടിഞ്ഞാറൻ സഹാറ വിഷയത്തിൽ സ്പെയിനും മൊറോക്കോയും തമ്മിലുണ്ടായ നയതന്ത്ര തർക്കത്തിനിടെ മൊറോക്കോ അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 60,000-ത്തിലധികം കുടിയേറ്റക്കാർ സ്യൂതയിലേക്ക് പ്രവേശിച്ചു.