
ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വേറിട്ട ശൈലിയുമായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയ്.മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വീട്ടിലെത്തി വിജയ് കണ്ടു. ഈ സമയം നിലവിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും അവിടെ ഉണ്ടായിരുന്നു.
പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും വീടുകളിലെത്തി വിജയ് കണ്ടു.വൈക്കോയുടെ വീട്ടില്‍ രസകരമായ രംഗങ്ങളാണ് അരങ്ങേറിയത്. വീട്ടിലെ ജീവനക്കാരായ സ്ത്രീകള്‍ വിജയുടെ അടുത്തെത്തി വിസിലിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞു. വിജയ് അവര്‍ക്ക് നന്ദി പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ആണ് വൈക്കോയുടെ നാല് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത വിജയ് മുന്‍ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്നു.പത്ത് ലക്ഷം കോടിയിലധികം കടമുണ്ടാക്കിയ ശേഷമാണ് മുന്‍ സര്‍ക്കാര്‍ പുറത്തേക്ക് പോയതെന്നും ഖജനാവ് കാലിയാക്കിയെന്നുമായിരുന്നു വിജയുടെ വിമര്‍ശനം.എന്നാല്‍ തമിഴ്‌നാടിന്റെ കടം അനുവദനീയമായ പരിധിയില്‍ മാത്രമാണെന്നും കൊവിഡും പ്രളയവും കേന്ദ്ര അവഗണനയും ഉണ്ടായിട്ടും എണ്ണാവുന്നതിലേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് സ്റ്റാലിന്‍ അവകാശപ്പെടുകയും ചെയ്തു.