• Mon. May 11th, 2026

24×7 Live News

Apdin News

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

Byadmin

May 11, 2026


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറാൻ- അമേരിക്ക യുദ്ധത്തിന്റെയും അത് ലോകത്തെയാകെയും ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗത്തിലും സ്വർണ്ണം വാങ്ങുന്നതിലുമുൾപ്പെടെ നടത്തിയ അഭ്യർത്ഥന എന്തായിരുന്നു, എന്തിനായിരുന്നു എന്ന് അറിയണം. ആഹ്വാനത്തിന്റെ പിന്നിലെ സാഹചര്യം രാജ്യത്തിന്റെ പല തലത്തിലുള്ള സുരക്ഷ കണക്കിലെടുത്തായിരുന്നു.
രണ്ടു മാസത്തേക്ക് ഇന്ധനത്തിന്റെ കരുതൽ ഉണ്ടെന്ന് കേന്ദ്ര സർക്കാർ പ്രസ്താവന നടത്തിയിട്ട് 46 ദിവസമാകുന്നു. അതായത് രണ്ടാഴ്ചകൂടിക്കഴിഞ്ഞാൽ സ്ഥിതിഗതികൾ മാറാം. അതിനകം യുദ്ധസാഹചര്യം മാറി എല്ലാം സാധാരണ തലത്തിലേക്ക് മാറാൻ തുടങ്ങുമോ എന്നതാണ് ചോദ്യം. ഇതുവരെ മറ്റു പല രാജ്യങ്ങളും നേരിട്ട ഒരു തരത്തിലുള്ള പ്രതിസന്ധിയും ഭാരതത്തിൽ ഉണ്ടായില്ല എന്നുകൂടി ആലോചിക്കണം.
എന്നാൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനത്തിലെ സ്വർണ്ണം ഒരു വർഷത്തേക്ക് വാങ്ങരുത് എന്ന് ആഹ്വാനം ചെയ്യുമ്പോൾ അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം വലുതാണ്. അതു മനസ്സിലാകാത്തവരോ മനസ്സിലാകാത്തതായി ഭാവിക്കുന്നവരോ ആണ് നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ആക്ഷേപിക്കുന്നതും ഭരണ പിടിപ്പുകേട് എന്ന് ആരോപിക്കുന്നതും.
രാജ്യത്തിന്റെ വിദേശനാണ്യ (ഫോറെക്‌സ്) കരുതൽ ശേഖരം ലാഭിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് സ്വർണ്ണം വാങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.
വിനോദ സഞ്ചാരത്തിന്റെ പേരിലുള്ള വിദേശ യാത്രകൾ ഒഴിവാക്കാനും, പെട്രോളും ഡീസലും പരമാവധി ലാഭിക്കാനും, ജൈവകൃഷി സ്വീകരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

വിദേശത്തേക്ക്
പോകുന്ന പണം

ആഗോള ചരക്ക് വിലയിലെ വർദ്ധനവും അന്താരാഷ്‌ട്ര വിതരണ ശൃംഖലകളിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും കാരണം ഭാരതത്തിന്റെ വിദേശനാണ്യ കരുതൽ (ഫോറെക്‌സ്) ശേഖരത്തിൽ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ നമ്മുടെ വിദേശ നാണ്യ കരുതൽ ശേഖരം 7.794 ബില്യൺ (ലക്ഷം കോടി) ഡോളർ കുറഞ്ഞ് 690.693 ലക്ഷം കോടി ഡോളറിലെത്തി. ഇത് നമ്മുടെ സാമ്പത്തിക ശേഷിയെ ബാധിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഭാരതം. രാജ്യം എല്ലാ വർഷവും ഏകദേശം 700 മുതൽ 800 ടൺ സ്വർണ്ണം വരെ ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത് 12 ടൺ മാത്രമാണ്. അതായത് നമ്മുടെ സ്വർണ്ണ ആവശ്യത്തിന്റെ 90 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്.
ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന സ്വർണ്ണം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പുനരുൽപ്പാദന പ്രവർത്തനത്തിൽ എത്തിച്ചേരുന്നില്ല. വ്യാവസായിക ഉൽപ്പാദനത്തിലോ വലിയ തോതിലുള്ള കയറ്റുമതിയിലോ കാര്യമായ സംഭാവന നൽകുന്നില്ല. എന്നാൽ ഇതിന് വിദേശ കറൻസിയുടെ വൻതോതിലുള്ള ഒഴുക്ക് ആവശ്യമാണുതാനും.
2025- 26 സാമ്പത്തിക വർഷത്തിൽ ഭാരതത്തിന്റെ സ്വർണ്ണ ഇറക്കുമതി റെക്കോർഡ് 72 ലക്ഷം കോടി ഡോളറിന്റേതായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 58 ലക്ഷം കോടി ഡോളറന്റേതായിരുന്നു, മുൻവർഷത്തേക്കാൾ 24 ശതമാനം വർധന.

ഭാരതത്തിന്റെ മൊത്തം ഇറക്കുമതി ബില്ലിന്റെ ഏകദേശം 9 ശതമാനവും സ്വർണ്ണമാണ്, ഇത് ക്രൂഡ് ഓയിൽ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ഇറക്കുമതി വിഭാഗങ്ങളിലൊന്നാണിത്.

പ്രസ്താവന
യഥാസമയം

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഡോളർ നമ്മുടെ സാമ്പത്തിക മേഖലയിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ അവശ്യമല്ലാത്ത ഇറക്കുമതികൾ നിയന്ത്രിക്കുക എന്ന നയമാണ് പ്രധാനമന്ത്രി മോദിയുടേത്.
ഭാരതത്തിൽ, പ്രത്യേകിച്ച് വിവാഹങ്ങളിലും ഉത്സവങ്ങളിലും, സ്വർണ്ണത്തെ പലപ്പോഴും ഒരു ഗാർഹിക നിക്ഷേപമായും സമ്പത്തിന്റെ കരുതലായും കാണുന്നു. എന്നിരുന്നാലും, ഒരു സൂക്ഷ്മ സാമ്പത്തിക കാഴ്ചപ്പാടിൽ കനത്ത സ്വർണ്ണ ഇറക്കുമതി വിദേശനാണ്യ ഒഴുക്ക് വർദ്ധിപ്പിക്കുകയും അതിന് അനുസൃതമായ ഉൽപ്പാദന നേട്ടങ്ങൾ രാജ്യത്ത് ഉണ്ടാക്കുകയും ഇല്ല.
ആഗോളതലത്തിൽ ഉയർന്ന വിലയിൽ സ്വർണ്ണം ഇറക്കുമതി ഒരു വർഷത്തേക്ക് കുറച്ചാൽ അത് പല തലത്തിൽ രാജ്യത്തിനും ജനങ്ങൾക്കും അനുഗുണമാകും.
ഇറക്കുമതി കുറയുന്നു

ഭാരതത്തിന്റെ സ്വർണ്ണ ഇറക്കുമതി ഇതിനകം കുത്തനെ ഇടിവ് കാണുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. 2026 ജനുവരിയിൽ ഏകദേശം 100 ടണ്ണിൽ നിന്ന് ഫെബ്രുവരിയിൽ ഏകദേശം 65- 66 ടണ്ണായി കുറഞ്ഞു. തുടർന്ന് ഇറക്കുമതി മാർച്ചിൽ ഏകദേശം 20- 22 ടണ്ണായി കുറഞ്ഞു. വിലവർദ്ധനയാണ് ഇതിന് കാരണം.
ഏപ്രിലിലെ ഇറക്കുമതി വെറും 15 ടൺ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു, കോവിഡ് കാലഘട്ടത്തിന് പുറത്തുള്ള ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്കാണിത്.

സ്വർണ്ണ വിലയിലെ വർദ്ധനവ് മാത്രമല്ല, ഇറക്കുമതി പൈപ്പ്‌ലൈനിലെ തടസ്സങ്ങളും ഈ കുത്തനെയുള്ള ഇടിവിന് കാരണമായി പറയപ്പെടുന്നു.



By admin