• Thu. Oct 29th, 2026

24×7 Live News

Apdin News

ഹിന്ദു ആചാരമായ കര്‍വ ചൗത്തിനെ പരിഹസിച്ച് നസറുദ്ദീന്‍ ഷായുടെ ഭാര്യ; ആധുനിക വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ കര്‍വ ചൗത്ത് ചെയ്യില്ലെന്നും അധിക്ഷേപം

Byadmin

Oct 29, 2026


മുംബൈ: ഹിന്ദു ആചാരമായ കര്‍വ ചൗത്തിനെ പരിഹസിച്ച് നസറുദ്ദീന്‍ ഷായുടെ ഭാര്യ രത്ന പഥക് ഷാ. ആധുനിക വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ കര്‍വ ചൗത്ത് ചെയ്യില്ലെന്നും രത്ന പഥക് ഷാ അധിക്ഷേപിച്ചു.

ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ക്ഷേമത്തിനുമായി, വിവാഹിതരായ സ്ത്രീകൾ സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വെള്ളം പോലും കുടിക്കാതെ കർശനമായ വ്രതം (നിർജല വ്രതം) അനുഷ്ഠിക്കുന്ന ഒരു പരമ്പരാഗത ഹിന്ദു ആഘോഷമാണ് കർവ ചൗത്ത്. അന്നേ ദിവസം സ്ത്രീകൾ ആഘോഷവേളകൾക്ക് അനുയോജ്യമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും, മെഹന്ദി (ഹെന്ന), ആഭരണങ്ങൾ, സിന്ദൂരം എന്നിവ അണിയുകയും ചെയ്യുന്നു. തുടർന്ന്, ഗൗരീദേവി, ശിവൻ, ഗണപതി എന്നിവരുമായി ബന്ധപ്പെട്ട പ്രാർത്ഥനകള്‍ കേട്ട് സൂര്യോദയം മുതല്‍ ചന്ദന്‍ ഉദിക്കുന്നതുവരെ ഭക്ഷണം ഉപേക്ഷിച്ചിരിക്കും. കര്‍വ്വ എന്ന് വിളിക്കുന്ന അരിപ്പ പോലുള്ള മണ്‍പാത്രത്തിലൂടെ ആദ്യം ചന്ദ്രനെ നോക്കിയ ശേഷം വിവാഹിതയായ ഹിന്ദു സ്ത്രീ പിന്നീട് ഭര്‍ത്താവിനെയും നോക്കുകയാണ് ചെയ്യുക.

ആധുനിക വിദ്യാഭ്യാസം നേടിയ ഏതെങ്കിലും പെണ്‍കുട്ടികള്‍ കര്‍വ ചൗത്ത് പോലെയുള്ള ആചാരം നടത്തുമോ എന്നാണ് രത്ന പഥക് ഷായുടെ ചോദ്യം. എന്നാല്‍ എന്തിനാണ് ഇവര്‍ ഇങ്ങിനെ ഹിന്ദു സ്ത്രീകള്‍ പിന്തുടരുന്ന ആചാരത്തെ അധിക്ഷേപിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. രത്ന പഥക് ഷായ്‌ക്ക് ഈ ആചാരം പിന്തുടരാതിരിക്കാം, അത് അവരുടെ ഇഷ്ടമാണ്; ഇന്ത്യയിൽ പലരും ഇത് പിന്തുടരുന്നുമില്ല. എന്നാൽ, ഈ ആചാരത്തെയും അതിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളുകളെയും പരസ്യമായി പരിഹസിക്കാൻ അവർക്ക് യാതൊരു അവകാശവുമിലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മുസ്ലിമായ നസറുദ്ദീന്‍ ഷായെ വിവാഹം കഴിച്ച രത്ന പഥക് ഷാ ഗുജറാത്തി ഹിന്ദു കുടുംബാംഗമാണ്. നസറുദ്ദീന്‍ ഷായെ വിവാഹം കഴിച്ചെങ്കിലും ഇവര്‍ മതം മാറിയിട്ടില്ല. മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ആചാരങ്ങളെ പരിഹസിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? എന്ന ചോദ്യവും ‌ഉയരുന്നു.

By admin