• Tue. Nov 17th, 2026

24×7 Live News

Apdin News

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

Byadmin

Nov 17, 2026


2027 ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഓസ്‌ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് കളിക്കില്ലെന്ന് റിപ്പോർട്ട്. തിരക്കേറിയ ഇന്റർനാഷണൽ ഷെഡൂൾ കാരണമാണ് താരം അടുത്ത സീസണിൽ വിട്ടുനിൽക്കുന്നത്.

ജോലി ഭാരം ക്രമീകരിക്കാനാണ് താരം ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. റീട്ടെൻഷൻ താരങ്ങളുടെ പട്ടിക സമർപ്പിക്കാൻ അവസാന തീയതി അടുത്തെത്തി നിൽക്കെയാണ് ഹെഡിന്റെ പിന്മാറ്റം.

അഭിഷേക് ശർമ്മക്കൊപ്പം ഓറഞ്ച് ആർമിക്ക് വേണ്ടി മികച്ച കൂട്ടുകെട്ടുകൾ സൃഷ്‌ടിച്ച ഹെഡിന്റെ അഭാവം ഇത്തവണ ടീമിന് കനത്ത തിരിച്ചടിയാവും നൽകുക. ഹെഡ് പോവുന്നതോട് കൂടി ഈ വർഷത്തെ ലേലത്തിൽ ഹൈദരബാദിന് 14 കോടി രൂപ അധികം ലഭിക്കും. 2025 മെഗാ ലേലത്തിന് മുമ്പ് 14 കോടിക്കാണ് ഹെഡിനെ ഹൈദരബാദ് നിലനിർത്തിയത്.

2027ൽ ഓസ്ട്രേലിയക്ക് 20 ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. തിരക്കിട്ട ഈ മത്സരം ക്രമമാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. ഇതിന് പുറമെ ഐസിസി ഏകദിന ലോകകപ്പും അടുത്ത വർഷമാണ് നടക്കുന്നത്.







By admin