• Tue. Nov 17th, 2026

24×7 Live News

Apdin News

ജയബാലകൃഷ്ണൻ്റെ ഓർമകൾ സാക്ഷി; ഭദ്രകീർത്തിയും കുടുംബവും തട്ടുകട വീണ്ടും തുറന്നു

Byadmin

Nov 17, 2026


കൊച്ചി: അച്ഛന്റെ ഓർമകൾ സാക്ഷിയാക്കി ഭദ്രകീർത്തിയും അമ്മയും സഹോദരന്മാരും ചേർന്ന് ചേരാനല്ലൂരിൽ കാറിടിച്ചു മരിച്ച ജയബാലകൃഷ്‌ണൻ്റെ തട്ടുകട വീണ്ടും തുറന്നു. അടുപ്പിലേക്കു തീ കൊളുത്തുമ്പോൾ ജയബാലകൃഷ‌ന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞു. കുടുംബാംഗങ്ങളായ ഭാര്യയും മകനും ചേർന്നാണ് കട തുറന്നത്. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് എത്തിയ മകൾ ഭദ്ര കീർത്തിയും തട്ടുകട നടത്താൻ ഇനി മുതൽ അമ്മക്കും സഹോരങ്ങൾക്കും ഒപ്പമുണ്ടാകും.

ജയപാലകൃഷ്ണണന്റെ വേർപാടിലും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും പൂർണ പിന്തുണയോടെയാണ് കട പുനരാരംഭിക്കാൻ കുടുംബം തീരുമാനിച്ചത്. ജയബാലകൃഷ്‌ണൻ മുൻപ് നടത്തിവന്ന അതേ രീതിയിൽ തന്നെയാണ് തട്ടുകടയുടെ പ്രവർത്തനം. കഴിഞ്ഞ ദിവസം തന്നെ കട തുടങ്ങാൻ തീരുമാനമെടുത്തു.

ഇന്നലെ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപു കട തുറന്നു വൃത്തിയാക്കി. ജയപാലകൃഷ്‌ണൻ മരണപെട്ടശേഷം അടഞ്ഞുകിടക്കുകയായിരുന്നു. മാറാലയും പൊടിയും പിടിച്ചു കിടക്കുകയായിരുന്നു. ഇതെല്ലാം തൂത്തു വെടിപ്പാക്കി.
വിളമ്പാനുള്ള പാത്രങ്ങൾ, ആഹാര സാധനങ്ങൾ എല്ലാം കൊണ്ടുവന്നു. യാതൊരു മാറ്റവുമില്ലാതെ ദോശയും ചമ്മന്തിയും ഓംലെറ്റും നൽകി തട്ടുകട മുന്നോട്ടുകൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം.

ജയബാലകൃഷ്‌ണൻ്റെ ചിത്രത്തിൽ തിരിതെളിയിച്ചാണ് ചിറ്റൂർ നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്. വിവരം അറിഞ്ഞ് ഒട്ടേറെപേർ ഇന്നലെ തട്ടുകടയിൽ എത്തിയിരുന്നു. ഒക്ടോബർ 25നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിച്ചത്.







By admin