• Sun. Sep 13th, 2026

24×7 Live News

Apdin News

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

Byadmin

Sep 13, 2026


തൃശൂര്‍: സംസ്ഥാന ജീവനക്കാര്‍ക്ക് 2024 ജൂലൈ 1 മുതല്‍ ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം 2 വര്‍ഷം മുടങ്ങിയ സാഹചര്യത്തില്‍ മുന്‍ കീഴ്‌വഴക്കങ്ങള്‍ പാലിച്ച് 25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വര്‍ദ്ധിച്ച വിലക്കയറ്റ സാഹചര്യത്തില്‍ ജീവിതനിലവാര സൂചിക മാനദണ്ഡമാക്കി ഏറ്റവും കുറഞ്ഞ ശമ്പളം 40,000 രൂപയായി ഉയര്‍ത്തി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ് ജീവനക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ പരിഷ്‌കരിക്കുക, താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ വകുപ്പ്തല പ്രമോഷന്‍ 40 ശതമാനം ഏകീകരിക്കുക, കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്ന ചൈല്‍ഡ് കെയര്‍ ലീവ്, വിദ്യാഭ്യാസ അലവന്‍സ് എന്നിവ സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുക, പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തി ഏകീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കി. തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ നടന്നുവന്ന 47 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പുതിയ ഭാരവാഹികള്‍

ജെ. മഹാദേവന്‍ (പ്രസിഡന്റ്), എസ്. രാജേഷ് (ജനറല്‍
സെക്രട്ടറി) സജീവന്‍ ചാത്തോത്ത് (ട്രഷറര്‍)

പ്രസിഡന്റ്: ജെ. മഹാദേവന്‍, (ആലപ്പുഴ), ജനറല്‍ സെക്രട്ടറി എസ്. രാജേഷ് (പത്തനംതിട്ട), ട്രഷറര്‍: സജീവന്‍ ചാത്തോത്ത് (കണ്ണൂര്‍), വൈസ്പ്രസിഡന്റുമാര്‍: മുരളി കേനാത്ത് (പാലക്കാട്), കെ. ഗോപാലകൃഷ്ണന്‍ (വയനാട്), അനിത രവീന്ദ്രന്‍ (ആലപ്പുഴ), പി. ആര്യ (കൊല്ലം), പ്രദീപ് പുള്ളിത്തല (തിരുവനന്തപുരം). സംസ്ഥാന സെക്രട്ടറിമാര്‍: എസ്. വിനോദ്കുമാര്‍ (തിരുവനന്തപുരം), കെ. രാധാകൃഷ്ണപിള്ള, (കൊല്ലം), വി. വിശ്വകുമാര്‍, (തൃശൂര്‍), എം. എസ്. ഹരികുമാര്‍ (ഇടുക്കി), എസ്. അശ്വതി, (പാലക്കാട്). ജോ. സെക്രട്ടറിമാര്‍: പി. കെ. ഷാജി (കോഴിക്കോട്), കെ. കെ. സന്തോഷ് (കണ്ണൂര്‍), ടി. എസ്. ശ്രീജേഷ്, (എറണാകുളം), പാക്കോട് ബിജു (തിരുവനന്തപുരം), പ്രദീപ് പാപ്പന്നൂര്‍ (മലപ്പുറം). വനിത വിഭാഗം കണ്‍വീനര്‍: പി. സി. സിന്ധുമോള്‍ (പത്തനംതിട്ട), ജോ. കണ്‍വീനര്‍: എന്‍. വി. ശ്രീകല (കൊല്ലം), എക്സി. അംഗങ്ങള്‍: സജീഷ്‌കുമാര്‍ ബി. കെ. (തിരുവനന്തപുരം), പ്രദീപ്കുമാര്‍ ആര്‍. (കൊല്ലം), എസ്. ഗിരീഷ് (പത്തനംതിട്ട), ശ്രീജിത്ത് കരുമാടി (ആലപ്പുഴ), പി. എ. മനോജ്കുമാര്‍ (കോട്ടയം), കെ. കെ. രാജു (ഇടുക്കി), വി. ശ്യാംപ്രസാദ് (കാസര്‍കോട്).



By admin