• Mon. Jul 6th, 2026

24×7 Live News

Apdin News

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

Byadmin

Jul 6, 2026


ബെംഗളൂരു: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ കെങ്കേരിക്ക് സമീപം 290 ഏക്കറിലധികം ഭൂമിയിൽ വമ്പൻ ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കർണാടക ഹൗസിംഗ് ബോർഡ് പുറത്തിറക്കി. ബെംഗളൂരുവിൽ വർധിച്ചുവരുന്ന ഭവനാവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബിഎം കാവൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂമിയുടമകൾക്ക് നഷ്ടപരിഹാരമായി പണമോ വികസിപ്പിച്ച പ്ലോട്ടുകളോ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്ന് ഹൗസിംഗ് ബോർഡ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ഏകദേശം 10,000 വീടുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ റോഡുകൾ, കുടിവെള്ളം, മലിനജല സംസ്കരണം, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉൾപ്പെടുത്തും.

അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കൂടുതൽ വേഗം ലഭിക്കും. നഷ്ടപരിഹാരവും പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ നിയമാനുസൃതമായി പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവിലെ ഭവനദൗർലഭ്യം കുറയ്‌ക്കുന്നതിനും നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ആസൂത്രിത വികസനത്തിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് കർണാടക ഹൗസിംഗ് ബോർഡിന്റെ വിലയിരുത്തൽ.



By admin