ലഖ്നൗ : ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ പിടിയിലകപ്പെട്ട ഗർമുക്തേശ്വറിലെ കാൽ ഭൈരവ് ക്ഷേത്രം സർക്കാർ തിരിച്ചുപിടിച്ചു. ഇതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു പരിശോധനയ്‌ക്കിടെ ഹാപൂർ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ്, അനധികൃത മാഫിയ സംഘം ക്ഷേത്രം കൈയടക്കി പൂട്ടിയതായി ശ്രദ്ധിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ കാൽ ഭൈരവ ക്ഷേത്രം ഏകദേശം 40 വർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. ക്ഷേത്രത്തിൽ കൈയേറ്റ ശ്രമങ്ങൾ നടന്നിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം ക്ഷേത്രം പിടികൂടി പൂട്ടി. കൂടാതെ നിശ്ചിത ആചാരങ്ങൾ പാലിച്ചുകൊണ്ട് കാൽ ഭൈരവ വിഗ്രഹം ഇനി പുനഃസ്ഥാപിക്കും. കൂടാതെ ക്ഷേത്രത്തിലെ അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം അവിടെ ഒരു വലിയ ക്ഷേത്ര സമുച്ചയം വികസിപ്പിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മുക്തേശ്വർ മഹാദേവന്റെ പേരിലുള്ള ഹാപൂർ ജില്ലയിലെ ഗർമുക്തേശ്വർ, പുരാതനമായ കാലഭൈരവ് ക്ഷേത്രമാണ്. കഴിഞ്ഞ 40 വർഷമായി ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചിട്ടിരുന്നു. വിഗ്രഹങ്ങൾ നീക്കം ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.