• Sun. Nov 22nd, 2026

24×7 Live News

Apdin News

700ൽ ചരിത്രനേട്ടം; രാഹുൽ ഇനി സച്ചിനും ബ്രാഡ്മാനുമൊപ്പം

Byadmin

Nov 22, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 720 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യ ഈ സ്കോറിലെത്തി നിൽക്കെ ഡിക്ലയർ ചെയ്തു. ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ കെ.എൽ രാഹുൽ 136 റൺസും റിഷബ്‌ പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.

ഈ സെഞ്ച്വറിയോടെ, ടെസ്റ്റ് ക്രിക്കറ്റിൽ 700+ ടീം ടോട്ടലുകളിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി രാഹുൽ റെക്കോർഡഡിട്ടു. ഇത്തരത്തിൽ രണ്ടാം സെഞ്ച്വറിയാണ് രാഹുൽ നേടിയത്.

കുശാൽ മെൻഡീസ്, കുമാർ സംഗക്കാര, ആർ. സർവാൻ, സച്ചിൻ ടെണ്ടുൽക്കർ, ഡോൺ ബ്രാഡ്മാൻ എന്നിവരുടെ റെക്കോർഡിനൊപ്പമാണ്‌ രാഹുൽ. ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത് ശ്രീലങ്കൻ ഇതിഹാസം മഹേള ജയവർദ്ധനെയാണ്. നാല് തവണയാണ് താരം 700+ ടോട്ടലിൽ സെഞ്ച്വറി നേടിയത്.

നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.

ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.







By admin