• Sun. Nov 22nd, 2026

24×7 Live News

Apdin News

സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നിയമനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Byadmin

Nov 22, 2026



തിരുവനന്തപുരം: സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയതില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. 2024-25 കാലത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം.ക്രൈം ബ്രാഞ്ച് ഐജി അജീത ബീഗം അന്വേഷിക്കും.സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയിലാണ് അന്വേഷണം.

ചോദ്യപേപ്പറുകള്‍ തയാറാക്കിയത് സംസ്‌കൃത സര്‍വകലാശാലയിലെ ഇടത് അധ്യാപകരെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.കാലടി സര്‍വകലാശാലയിലെ നിരവധി മുന്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചാണ് നിയമനം ലഭിച്ചത്.എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ മുന്‍ നേതാവായ ഒരു പിഎസ്സി അംഗവും നിയമന ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

രാഷ്‌ട്രീയ സ്വാധീനത്തിന്റെ ഫലത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ കൂട്ടത്തോടെ റാങ്ക് ലിസ്റ്റില്‍ വന്നതെന്നും ഒരുമിച്ച് നിയമനം ലഭിച്ചതെന്നും ആരോപണമുണ്ട്. കുഫോസിലും നേരത്ത സമാന ആരോപണം ഉയര്‍ന്നിരുന്നു. കുഫോസിലെ 38 വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസറായി നിയമനം ലഭിച്ചതാണ് പരാതിക്കിടയാക്കിയത്. ഇതിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും പരാതി ഉയര്‍ന്നത്.

 

By admin