• Wed. Nov 11th, 2026

24×7 Live News

Apdin News

SMA രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ പേരില്‍ സ്വന്തം QR കോഡ് ഉപയോഗിച്ച് ചാരിറ്റി തട്ടിപ്പ്; ശ്രീ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നൈസാം പിടിയിൽ

Byadmin

Nov 11, 2026



കോഴിക്കോട്: മുക്കത്ത് എസ്എംഎ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ പേരില്‍ ചാരിറ്റി തട്ടിപ്പ് നടത്തിയതിന് കേസ്. ശ്രീ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നൈസാമിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തു. തിരുവമ്പാടി സ്വദേശിയുടെ പരാതിയിലാണ് മുക്കം പൊലീസ് കേസ് എടുത്തത്. വ്യാജ ക്യുആര്‍ കോഡ് നിര്‍മ്മിച്ച് പണം തട്ടിയെടുത്തു എന്ന് പരാതി. കുഞ്ഞുങ്ങളുടെ പേരില്‍ പിരിച്ചെടുത്ത പണം ട്രസ്റ്റിന് നല്‍കിയില്ലെന്നും പരാതിയുണ്ട്.

കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ നൈസാം സ്വന്തം ക്യുആര്‍ കോഡ് ഉപയോഗിച്ച് പണം പിരിക്കുകയായിരുന്നു. തന്റെ ഉമ്മയുടെ പേരിലുള്ള അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് ഇയാള്‍ വ്യാപകമായി പണം പിരിച്ചത്. ഒരു ലക്ഷത്തിനാലായിരം രൂപ പിരിച്ചു. അത് കൂടാതം ഗൂഗിള്‍ പേ വഴി ലക്ഷങ്ങളും പിരിച്ചു എന്ന് പരാതിയുണ്ട്.

സഹായ കമ്മിറ്റി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ഒറ്റപ്രസവത്തിലൂടെ അരുണ്‍-ഷാല്‍മി ദമ്പതികളുടെ ഒന്നര വയസുകാരായ ഡേവിഡ്, ഏഥന്‍, ഒലിവര്‍ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്‌ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണം  കേരളത്തിന്റെ തന്നെ ഒന്നാകെയുള്ള അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.

By admin