• Sun. Aug 2nd, 2026

24×7 Live News

Apdin News

അമേരിക്കയിലെ ഐഡഹോയില്‍ വെടിവെയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Byadmin

Aug 2, 2026


അമേരിക്കയിലെ ഐഡഹോയില്‍ വെടിവെപ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് വെടിവയ്പ്പുണ്ടായത്. അക്രമി ആരെന്നോ അയാളുടെ പ്രകോപനം എന്തെന്നോ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമേരിക്കയില്‍ തോക്കുമായി എത്തി അക്രമികള്‍ നിരപരാധികളെ വെടിവച്ച് കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്.

ട്വിന്‍ ഫാള്‍സ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ കോര്‍ഡിനേറ്റര്‍ ജോഷ് പാമറാണ് ആക്രമണ വിവരം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചിരിക്കുന്നത്. എആര്‍-സ്‌റ്റൈല്‍ റൈഫിളില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

By admin