തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയത്. ബന്ധപ്പെട്ട ഉത്തരവ് ഉടൻ ഇറങ്ങും.
പ്രത്യേക വാർഡുകൾ സജ്ജീകരിക്കാൻ ആയില്ലെങ്കിൽ ബെഡുകളും മുറികളും ഒരുക്കണം. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വകാര്യത, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കണം. കിടത്തി ചികിത്സകൾക്കും മറ്റു ചികിത്സകൾക്കുമായി പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കണം. ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.