
ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തില്‍ പങ്കെടുക്കാനെത്തിയ പാക് മന്ത്രി മുസാദിക് മാലിക് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന.
ഈ മാസം 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് ഷാങ്ഹായ് എസ്‌സിഒയുടെ ആദ്യ'സിവിലൈസേഷണല്‍ ഡയലോഗ് ഫോറം' (സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദ വേദി) നടക്കുന്നത്.
ഇന്ത്യയിലുള്ള മാലിക്കിന് സുരക്ഷാ അനുമതി ലഭിച്ചാല്‍ താജ് മഹല്‍ സന്ദര്‍ശിക്കാമെങ്കിലും, നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ പാക് മന്ത്രിക്ക് അനുമതി ലഭിച്ചിട്ടില്ല.
ആഗ്രയിലെ താജ്മഹലും തലസ്ഥാനത്തെ നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കാനാണു പാക് മന്ത്രി അനുമതി തേടിയത്. എന്നാല്‍ എസ്‌സിഒ യോഗത്തിനപ്പുറമുള്ള പരിപാടികള്‍ക്കൊന്നിനും ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
എസ്‌സിഒ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമേ അദ്ദേഹത്തിന് അനുവാദമുള്ളൂ എന്നും, മറ്റൊരിടത്തേക്കും പോകാന്‍ പാടില്ലെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.