വൈവിധ്യമാർന്ന നിക്ഷേപ ഹോൾഡിംഗ് ഗ്രൂപ്പായി BILDCOയുടെ പരിവർത്തന യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ചരിത്രപരമായ കരാർ
അബുദാബി, യുഎഇ : അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (ADX) ലിസ്റ്റ് ചെയ്തിരിക്കുന്ന അബുദാബി നാഷണൽ കമ്പനി ഫോർ ബിൽഡിംഗ് മെറ്റീരിയൽസ് PJSC (BILDCO), AG Group-ിൽ 50% ഓഹരി സ്വന്തമാക്കുന്നതിനുള്ള തന്ത്രപ്രധാന ഏറ്റെടുക്കൽ ചട്ടക്കൂട് നിർവചിക്കുന്ന Strategic Acquisition Framework Memorandum of Understanding (MoU) ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. ഈ ഇടപാട് BILDCO ഓഹരിയുടമകളുടെ പൊതുയോഗത്തിന്റെയും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളുടെയും അംഗീകാരങ്ങൾക്ക് വിധേയമായിരിക്കും.
ഈ ഇടപാട് BILDCOയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ നാഴികക്കല്ലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കമ്പനിയെ ദീർഘകാല മൂല്യസൃഷ്ടിയിലേക്ക് നയിക്കുന്ന വൈവിധ്യമാർന്ന നിക്ഷേപ ഹോൾഡിംഗ് ഗ്രൂപ്പാക്കി മാറ്റുന്നതിനുള്ള ദീർഘകാല ദർശനത്തിന്റെ തുടക്കമാണിത്.
അബുദാബിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ചടങ്ങിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA)-യുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷണൽ അഫയേഴ്സ്) ഹിസ് എക്സലൻസി നാസർ മുഹമ്മദ് അൽ ജുനൈബി, ADAFSAയിലെ മുതിർന്ന ഉദ്യോഗസ്ഥർ, BILDCOയുടെയും AG Groupയുടെയും ഉന്നത പ്രതിനിധികൾ, അഷ്‌റഫ് കാസിം (ബോർഡ് ഓഫ് ഡയറക്ടറ്സ് സ്ട്രാറ്റജിക് അഡ്വൈസർ) എന്നിവർ പങ്കെടുത്തു.
1974 മുതൽ പ്രവർത്തിക്കുന്ന BILDCOയും 1970 മുതൽ പ്രവർത്തിക്കുന്ന AG Groupഉം ചേർന്ന് നൂറ്റാണ്ടിലധികം നീളുന്ന സംയുക്ത ബിസിനസ് പാരമ്പര്യവും അനുഭവസമ്പത്തും ഒരുമിപ്പിക്കുന്നു. സുസ്ഥിര വളർച്ച, നവീകരണം, കൃത്യമായ നിക്ഷേപ മാനേജ്മെന്റ്, ദീർഘകാല മൂല്യസൃഷ്ടി എന്നിവ ലക്ഷ്യമിട്ടുള്ള ശക്തമായ തന്ത്രപരമായ പ്ലാറ്റ്ഫോം രൂപപ്പെടുത്താനാണ് ഇരുകമ്പനികളും ഉദ്ദേശിക്കുന്നത്.
കരാർ പൂർത്തിയായാൽ, BILDCO AG Groupയിലെ 50% തന്ത്രപ്രധാന ഓഹരി ഉടമയാകും. ഇതിലൂടെ ഇരുകമ്പനികളുടെയും സാമ്പത്തിക ശക്തി, പ്രവർത്തന മികവ്, തന്ത്രപരമായ കഴിവുകൾ എന്നിവ സംയോജിപ്പിച്ച് വിവിധ മേഖലകളിൽ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കപ്പെടും. കൂടാതെ, യുഎഇയിലെ മുൻനിര വൈവിധ്യമാർന്ന നിക്ഷേപ ഹോൾഡിംഗ് ഗ്രൂപ്പുകളിൽ ഒന്നായി മാറാനുള്ള BILDCOയുടെ ദീർഘകാല ലക്ഷ്യത്തെയും ഇത് പിന്തുണക്കും.
BILDCO ചെയർമാൻ റാഷിദ് അലി റാഷിദ് അൽ ഒമൈറ പറഞ്ഞു:
“ഈ ഇടപാട് BILDCOയുടെ വളർച്ചാ യാത്രയിലെ നിർണായക വഴിത്തിരിവാണ്. ഓഹരിയുടമകൾക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാനും യുഎഇയുടെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥ വികസന ദർശനത്തെ പിന്തുണയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കും.”
AG Group ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ജാവിദ് ഘോലാമി പറഞ്ഞു:
“BILDCO ഞങ്ങളിലർപ്പിച്ച വിശ്വാസത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. സുതാര്യത, മികവ്, ദീർഘകാല വളർച്ച എന്നിവയോടുള്ള സംയുക്ത പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പങ്കാളിത്തം. യുഎഇയുടെ ഭാവി സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന പുതിയ അവസരങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
BILDCOയെക്കുറിച്ച്
1974-ൽ സ്ഥാപിതമായ BILDCO, അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പൊതുമേഖല ഓഹരി കമ്പനിയാണ്. യുഎഇയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും നിർമാണ വ്യവസായത്തിലും അഞ്ചു പതിറ്റാണ്ടിലേറെയായി നിർണായക പങ്ക് വഹിച്ചുവരുന്നു.
AG Groupയെക്കുറിച്ച്
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന AG Group, പഴം-പച്ചക്കറി വ്യാപാരം, ജ്യൂസ് നിർമ്മാണം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന സംയോജിത ബിസിനസ് ഗ്രൂപ്പാണ്. Etihad Airways, Emirates Flight Catering, Majid Al Futtaim, Americana, ADNH Compass തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം തിലധികം ഉപഭോക്താക്കളെ ഗ്രൂപ്പ് സേവനം ചെയ്യുന്നു.