• Mon. Nov 23rd, 2026

24×7 Live News

Apdin News

അവന് അർഹിക്കുന്നത്ര അംഗീകാരം ലഭിക്കുന്നില്ല: മുൻ ഇന്ത്യൻ താരം

Byadmin

Nov 23, 2026


ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ 136 റൺസും റിഷബ്‌ പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.

മത്സരത്തിലെ ജുറലിന്റെ പ്രകടനങ്ങളെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചു. സാധാരണയായി പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അനായാസമായി ചെയ്യുന്ന താരമാണ് ജുറൽ എന്നാണ് ചോപ്ര വിശേഷിപ്പിച്ചത്.

“ധ്രുവ് ജുറൽ പ്രത്യേക പ്രശംസ അർഹിക്കുന്നു. സാധാരണയായി പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പോലും അനായാസം ചെയ്യുന്ന താരമാണ് അദ്ദേഹം. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി നിർണായക റൺസ് നേടി നിക്കോൾസിനെ പുറത്താക്കാൻ ഷോർട്ട് ലെഗ്ഗിൽ നടത്തിയ തകർപ്പൻ ക്യാച്ചും അത്രമേൽ മികച്ചതായിരുന്നു. മുന്നോട്ട് ഡൈവ് ചെയ്ത് അദ്ദേഹം കൈക്കലാക്കിയ ക്യാച്ച് വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് ഓർക്കണം. അദ്ദേഹം ഒരു വിക്കറ്റ് കീപ്പർ ആണ് സ്ഥിരമായി ഫീൽഡ് ചെയ്യുന്ന താരമല്ല. എന്നിട്ടും ടീമിനായി എല്ലാ റോളുകളിലും മികവ് തെളിയിക്കുന്നു. ജുറലിന് അർഹിക്കുന്നത്ര അംഗീകാരം ലഭിക്കുന്നില്ല. തീർച്ചയായും അദ്ദേഹം അതിലേറെ പ്രശംസ അർഹിക്കുന്നു” ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം, നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.

ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.







By admin