ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ 136 റൺസും റിഷബ് പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.
മത്സരത്തിൽ എവേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് പന്ത് സ്വന്തമാക്കി. 2662 റൺസാണ് പന്ത് നേടിയത്. 2634 റൺസ് നേടിയ ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെയാണ് പന്ത് മറികടന്നത്. മാർക്ക് ബൗച്ചർ (2514), എം.എസ്. ധോണി (2496), അലൻ നോട്ട് (2198), ആൻഡി ഫ്ലവർ (2142) എന്നിവരാണ് ഈർ പട്ടികയിലുള്ള മറ്റ് വിക്കറ്റ് കീപ്പർമാർ.
നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.
ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.
The post എതിരാളികളുടെ മണ്ണിൽ രാജാവ്; ഇതിഹാസത്തെ മറികടന്ന് ചരിത്രമെഴുതി പന്ത് appeared first on Chandrika Daily.