ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ ഐപിഎല്ലിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഗെയ്ക്വാദ് തന്റെ കഴിവിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നാണ് അമ്പാട്ടി റായിഡു വ്യക്തമാക്കിയത്. ക്രിസ്മസിന് നൽകിയ അഭിമുഖത്തിൽ ഗെയ്ക്വാദ് കളിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്നും റായിഡു നിർദ്ദേശം നൽകി.
“ഋതുരാജ് ഗെയ്ക്വാദ് തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല. കളിക്കുന്ന രീതിയിൽ അദ്ദേഹം കുറച്ചുകൂടി മാറ്റങ്ങൾ വരുത്തണം. അദ്ദേഹം മികച്ച ക്ലാസിക്കൽ ബാറ്ററാണ്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ കളിയിൽ മാറ്റം വരുത്താനും പുതിയ രീതികൾ പരീക്ഷിക്കാനും തയ്യാറാക്കണം. അദ്ദേഹത്തിന് മികച്ച കഴിവുണ്ട് നേരത്തെ സിഎസ്കെക്ക് വേണ്ടി നിരവധി മത്സരങ്ങൾ അദ്ദേഹം ജയിപ്പിച്ചിട്ടുണ്ട്. ഇനി അദ്ദേഹം കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ച് പ്രതീക്ഷകൾക്കൊത്ത് ഉയരണം” അമ്പാട്ടി റായിഡു പറഞ്ഞു.
2021 സീസണിൽ 635 റൺസുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഗെയ്ക്വാദ് 2025 സീസണിൽ 122 റൺസ് മാത്രമാണ് നേടിയത്. പരിക്ക് മൂലം താരം പകുതി സീസൺ മാത്രമാണ് കളിച്ചത്. ഈ സീസണിൽ 321 റൺസും ഗെയ്ക്വാദ് സ്വന്തമാക്കി.
The post അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു appeared first on Chandrika Daily.