• Wed. Aug 26th, 2026

24×7 Live News

Apdin News

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

Byadmin

Aug 26, 2026



കീവ് : കീവ് മേഖലയിലെ ബോറിസ്പിൽ എന്ന സ്ഥലത്തിന് സമീപം ദീർഘദൂര ആളില്ലാ ആകാശ വാഹനങ്ങൾ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്ന ഹെവി ട്രക്കുകളുടെ ഒരു കൂട്ടത്തെ ദഹിപ്പിച്ച് റഷ്യയുടെ ഇസ്കന്ദര്‍ ബലിസ്റ്റിക് മിസൈല്‍. റഷ്യ ഒന്നൊന്നായി കരുത്തന്‍ ആയുധങ്ങള്‍ പുറത്തെടുക്കുന്നു എന്നതിന്റെ സൂചനയാണ് ഇസ്കന്ദര്‍ ബാലിസ്റ്റിക് മിസൈലിന്റെ ഉപയോഗം. .

റഷ്യൻ സൈന്യം ഇസ്‌കാൻഡർ തന്ത്രപരമായ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം തന്നെ പിന്നീട് അറിയിച്ചു. ലോഞ്ചറുകൾ ഘടിപ്പിച്ച 40 ട്രക്കുകൾ വരെ ആക്രമണത്തില്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയു്നു. ഈ പ്രദേശത്ത് നിന്ന് ദീർഘദൂര ഡ്രോൺ പ്രവർത്തനങ്ങൾ നടത്താനുള്ള ഉക്രെയ്‌നിന്റെ കഴിവിനെ ഈ ആക്രമണം തകര്‍ത്തു.

നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കൂടുതൽ ബാധിക്കുന്നതിനാലാണ് ഡ്രോൺ വിക്ഷേപണ വാഹനങ്ങൾ ലക്ഷ്യമിടുന്നതിന് റഷ്യ കൂടുതൽ മുൻഗണന നൽകുന്നത്.

By admin