• Fri. Oct 23rd, 2026

24×7 Live News

Apdin News

ആർസിബി ആരാധകരുടെ പേടിസ്വപ്നം വീണ്ടും; ഭുവനേശ്വർ കുമാറിന്റെ ’49’ റൺസ് പ്രകടനത്തിൽ ട്രോൾ മഴ

Byadmin

Oct 23, 2026


ഐപിഎൽ ചരിത്രത്തിൽ വലിയൊരു ആരാധകവൃന്ദമുള്ള ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി). എന്നാൽ അതേ അളവിൽ തന്നെ ട്രോളുകൾക്കും നിരന്തരം ഇരയാകുന്ന ടീം കൂടിയാണ് അവർ.

ട്രോളന്മാരുടെ ഏറ്റവും വലിയ ആയുധം ഐപിഎൽ ചരിത്രത്തിലെ ആർസിബിയുടെ ഏറ്റവും കുറഞ്ഞ ടീം സ്കോറായ ’49’ റൺസാണ്.

വർഷങ്ങളായി ക്രിക്കറ്റ് ചർച്ചകളിലും സോഷ്യൽ മീഡിയ പോരുകളിലും എതിർ ടീം ആരാധകർ ബാംഗ്ലൂരിനെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഒരു മാന്ത്രിക സംഖ്യയായി ഇത് മാറിയിട്ടുണ്ട്.

ആർസിബി ആരാധകരെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ ഇപ്പോഴും ഒരു വലിയ പേടിസ്വപ്നം തന്നെയാണ്.

ഇന്നലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടി-20 ക്രിക്കറ്റ് മത്സരത്തിൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ തൻ്റെ 4 ഓവറിൽ കൃത്യം 49 റൺസ് വഴങ്ങിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം.

തൻ്റെ നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെയാണ് അദ്ദേഹം ഇത്രയും 49 റൺസ് വിട്ടുകൊടുത്തത്. ഈ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കാണ് തുടക്കമായിരിക്കുന്നത്.

ഭുവനേശ്വർ കുമാറിന്റെ പ്രകടനത്തെ വിമർശിക്കുന്നതിനേക്കാൾ ഉപരി, ഈ കൃത്യം 49 എന്ന സംഖ്യയെ ആർസിബിയുടെ മോശം റെക്കോർഡുമായി ബന്ധിപ്പിക്കാനാണ് ക്രിക്കറ്റ് ആരാധകർ മത്സരിക്കുന്നത്.

ഭുവി വഴങ്ങിയ ഈ 49 റൺസ് യഥാർത്ഥത്തിൽ ‘ആർസിബിക്കുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക ആദരവാണെന്ന’ (tribute to RCB) തരത്തിലാണ് ട്രോളുകൾ പ്രചരിക്കുന്നത്.

ബെംഗളൂരു ആരാധകരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായ ഒരു പ്രഹരമായിരുന്നു ഇത്. മറ്റൊരു താരത്തിൻ്റെ മോശം പ്രകടനം പോലും തങ്ങൾക്ക് നേരെ ട്രോളുകൾ വരുന്നതിന് കാരണമായല്ലോ എന്നോർത്ത് അവർ കടുത്ത നിരാശയിലാണ്.

ഭുവനേശ്വർ കുമാർ ഒരു റൺസ് കൂടുതലോ കുറവോ വഴങ്ങിയിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നാണ് ആർസിബി ആരാധകർ പറയുന്നത്.

കൃത്യം 49 റൺസ് തന്നെ വഴങ്ങിയതിലൂടെ ആരാധകരുടെ പഴയ മുറിവുകൾ വീണ്ടും ഓർമ്മിപ്പിക്കപ്പെടുകയാണ്.

ക്രിക്കറ്റ് ട്രോളുകളുടെ ലോകത്ത് 49 എന്ന സംഖ്യ എത്രത്തോളം ആർസിബിയുമായി ഇഴചേർന്നിരിക്കുന്നു എന്ന് ഈ സംഭവം ഒരിക്കൽക്കൂടി അടിവരയിടുന്നു.







By admin