
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതു തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഹിമാലയം പോലെ ഉറച്ചുനില്‍ക്കുന്നു. ജന വിശ്വാസമാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി.
സംഘടനയെ ശക്തിപ്പെടുത്താനും പൊതുജനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്താനും യുവ വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാനും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് രാജ്നാഥ് സിംഗ് ആഹ്വാനം ചെയ്തു.
ഹരിദ്വാറിലെ പ്രേംനഗര്‍ ആശ്രമത്തില്‍ നടന്ന ബിജെപിയുടെ രണ്ട് ദിവസത്തെ വിപുലീകൃത സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഭട്ട് എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.