• Mon. Nov 23rd, 2026

24×7 Live News

Apdin News

“ഞങ്ങൾ അനാഥരാണ്, പക്ഷേ ഗുണ്ടകളല്ല” എന്ന ചന്തു സലിംകുമാറിന്റെ സംഭാഷണത്തെ ട്രോളി മാധവ് സുരേഷ്

Byadmin

Nov 23, 2026



കൊച്ചി: അമൽ നീരദി‍ന്റെ ‘ബാച്ചിലർ പാർട്ടി 2’ എന്ന സിനിമയില്‍ “ഞങ്ങൾ അനാഥരാണ്, പക്ഷേ ഗുണ്ടകളല്ല” എന്ന ചന്തു സലിംകുമാറിന്റെ സംഭാഷണത്തെ ട്രോളി മാധവ് സുരേഷ്. നേരത്തെ തന്റെ കുമ്മാട്ടിക്കളി എന്ന സിനിമയില്‍ ഇതേ ഡയലോഗ് മാധവ് സുരേഷ് പറഞ്ഞിട്ടുണ്ട്. ആ ഡയലോഗ് അതുപോലെ തന്നെ അടര്‍ത്തിയെടുത്ത് ചന്തു സലിംകുമാറിനെക്കൊണ്ട് ബാച്ചിലര്‍ പാര്‍ട്ടി 2ല്‍ പറയിക്കുകയായിരുന്നു അമല്‍ നീരദ്. ഇതിനെ ട്രോളിക്കൊണ്ട് മാധവ് സുരേഷ് നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

“കടപ്പാട് അറിയിച്ചതിന് നന്ദി, അമൽ നീരദ്. ഇത് തീർച്ചയായും ചന്തു പറയേണ്ടത് തന്നെയായിരുന്നു. അടുത്ത തവണ ശരിയാകുമെന്ന് കരുതുന്നു,” മാധവ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചന്തു സലിംകുമാറിന്റെ ഈ ഡയലോഗില്‍ മാധവ് സുരേഷ് പൂർണ്ണ തൃപ്തനല്ലെന്നതിന്റെ സൂചന ഈ പ്രതികരണത്തില്‍ ഉണ്ടെനന് പറയുന്നു.

നസ്രിയ, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അശ്വന്ത് കോക്കിനെപ്പോലുള്ള സിനിമ വിമര്‍ശകര്‍ കടുത്ത ഭാഷയിലാണ് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി 2നെ വിമര്‍ശിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത് നസ്ലിന്റെ വേഷമാണ്. നസ്ലിൻ ചെയ്ത ഏറ്റവും വലിയ പിഴവാണ് ഈ സിനിമയെന്നും, തോക്കെടുത്ത് വരുമ്പോൾ യാതൊരു ഇമോഷനുമില്ലാതെ വെറുമൊരു ‘കോമഡി പീസ്’ ആയി മാറിയെന്നും കോക്ക് വിമർശിച്ചു. ഹൻസിക കൃഷ്ണയെ ഡാൻസ് പഠിപ്പിക്കുന്ന റോളൊന്നും നസ്ലിന് ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടിയുടെ ഒന്നാം ഭാഗം മനോഹരമാക്കിയ സംവിധായകന്‍ അമല്‍ നീരദിന് ബാച്ചിലര്‍ പാര‍്ട്ടി 2ല്‍ പിഴച്ചുവെന്നും അശ്വന്ത് കോക്ക് വിമര്‍ശിക്കുന്നു.

കുഞ്ചാക്കോ ബോബന്റെ സർകാസ്റ്റിക് സ്വഭാവമുള്ള കഥാപാത്രം മാത്രമാണ് സിനിമയിൽ അല്പമെങ്കിലും ഭേദപ്പെട്ടതും ഇഷ്ടപ്പെട്ടതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ചന്തു സലിം കുമാർ എന്നിവരുടെ പ്രകടനങ്ങളും നിരാശപ്പെടുത്തിയതായി അദ്ദേഹം വിലയിരുത്തുന്നു.

By admin