• Mon. Nov 23rd, 2026

24×7 Live News

Apdin News

ഓം സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് കയ്യടി ഉയരുന്നു സായി പല്ലവിയുടെ അഭിനയവും സായ് അഭയങ്കറുടെ സംഗീതവും മാസ്മരികം

Byadmin

Nov 23, 2026



കൊച്ചി˸ ധനുഷിന്റെയും മമ്മൂട്ടിയുടെയും സായി പല്ലവിയുടെയും അഭിനയവും സായ് അഭയങ്കറുടെ പാട്ടുകളും പശ്ചാത്തലസംഗീതവും രാജ് കുമാര്‍ പെരിയസ്വാമിയുടെ സംവിധാനമികവും ചേര്‍ന്ന് ഓം (ഓപ്പറേഷന്‍ മോള്‍) എന്ന സിനിമയെ അവിസ്മരണീയ അനുഭവമാക്കി മാറ്റുന്നുവെന്ന് സിനിമാ വിമര്‍ശകര്‍.

മമ്മൂട്ടിക്ക് വിന്‍റേജുമില്ല, കണ്ടെംപററിയുമില്ല…അദ്ദേഹം ഇതിനെല്ലാം അപ്പുറമാണെന്ന് ഓം എന്ന സിനിമ തെളിയിക്കുന്നു എന്ന് സിനിമാ വിമര്‍ശകര്‍. ധനുഷ്, മമ്മൂട്ടി, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഓം (ഓപ്പറേഷന്‍ മോള്‍) എന്ന സിനിമയിലെ മമ്മൂട്ടി അഭിനയിക്കുന്ന കോടതി മുറിയിലെ രംഗങ്ങള്‍ക്ക് തീയറ്ററുകള്‍ കുലുക്കുന്ന കയ്യടിയാണ് ഉയരുന്നത്.

ഓം എന്ന രാജ്കുമാര്‍ പെരിയസ്വാമിയുടെ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് നല്ല റിവ്യൂകളാണ് പുറത്തുവരുന്നത്. സായി പല്ലവിയുടെ പൊലീസ് ഓഫീസറുടെ റോളിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. എന്നാല്‍ സായ് അഭയങ്കറുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും അവിസ്മരണീയ അനുഭവമാണെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു.

By admin