• Mon. Nov 23rd, 2026

24×7 Live News

Apdin News

വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന താരം: പ്രശംസയുമായി ആകാശ് ചോപ്ര

Byadmin

Nov 23, 2026


ന്യൂസിലാൻഡിനെതിരെയുള്ള റിഷബ്‌ പന്തിന്റെ തകർപ്പൻ സെഞ്ച്വറിക്ക് പിന്നാലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് പന്തെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ വിശകലനത്തിൽ മത്സരങ്ങളുടെ ഗതി മാറ്റാൻ പന്തിന് സാധിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

“ടീം ഇത്രയും മികച്ച ഫോമിൽ കളിക്കുമ്പോൾ ഇന്ന് റിഷബ്‌ പന്തിനന് തന്റെ ലക്ഷ്യം നേടാൻ കഴിയുമോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് പന്ത്. ഒന്നോ രണ്ടോ സെക്ഷനുകൾക്കുള്ളിൽ തന്നെ കളിയുടെ ഗതി മാറ്റാനും എതിരാളികളുടെ നിയന്ത്രണത്തിൽ നിന്നും മത്സരം സ്വന്തം ടീമിന് അനുകൂലമാക്കാനും അദ്ദേഹത്തിന് സാധിക്കും.

അതാണ് പന്തിന്റെ പ്രത്യേകത. എന്നാൽ ഈ മത്സരത്തിൽ അത്തരമൊരു അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. പന്ത് ഇപ്പോൾ അല്പം സമ്മർദ്ദത്തിലാണെന്ന് എനിക്ക് തോന്നുന്നു. നിലവിൽ അദ്ദേഹം ഏകദിന ടീമിലോ ടെസ്റ്റ്‌ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തോ ഇല്ല.

ടി-20 ക്രിക്കറ്റിൽ അദ്ദേഹത്തിനെ കുറിച്ച് വലിയ ചർച്ചകളില്ല. ഒരുപക്ഷേ ഈ സാഹചര്യങ്ങൾ ആയിരിക്കാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ അദ്ദേഹം കൂടുതൽ ശാന്തനായി കളിക്കാൻ കാരണം. എന്റെ അഭിപ്രായത്തിൽ ഈ ഇന്നിംഗ്സിൽ ഏറ്റവും വലിയ പ്രത്യേകത അതാണ്. ഓരോ റൺസും കണക്കുകൂട്ടി സുരക്ഷിതമായി കളിക്കുന്ന രീതിയല്ല അദ്ദേഹം പിന്തുടരുന്നത്” ആകാശ് ചോപ്ര പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ 136 റൺസും റിഷബ്‌ പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.

നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.

ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.







By admin