കാൺപൂർ : ഉത്തർപ്രദേശിൽ തകർന്ന് വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കല്ലിൽ തീർത്ത ശിവലിംഗവും, പാർവതീ ദേവിയുടെ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. കാൺപൂരിലെ ദഹിലാർ ഗ്രാമത്തിലാണ് സംഭവം . തകർന്നു വീണ പഴയ കെട്ടിടത്തിന്റെയും , ചുറ്റു മതിലിന്റെന്റെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് ശിവലിംഗം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗ്രാമവാസികൾ സ്ഥലത്തെത്തുകയും, ശിവലിംഗത്തിൽ പൂജ ആരംഭിക്കുകയും ചെയ്തു.
തകർന്ന് വീണ കെട്ടിടം മുഗൾ കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്നും, ഏകദേശം 1,000 വർഷം പഴക്കമുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു.വിഗ്രഹങ്ങൾക്കും അത്രത്തോളം തന്നെ പഴക്കമുണ്ടാകാമെന്നാണ് നിഗമനം. ഏകദേശം 25 വർഷം മുൻപ്, മുസ്ലീം സമുദായത്തിൽപ്പെട്ടവർ ഇവിടെ ഒത്തുകൂടി യോഗങ്ങൾ നടത്തിയിരുന്നു . കാലക്രമേണ, കെട്ടിടം ജീർണ്ണാവസ്ഥയിൽ ആകുകയായിരുന്നു.