• Sat. Oct 17th, 2026

24×7 Live News

Apdin News

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

Byadmin

Oct 17, 2026


ന്യൂഡൽഹി : ഡൽഹിയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന പകുതിയിലധികം പേർക്കും അവർ എന്തിനാണ് പോരാടുന്നതെന്ന് പോലും അറിയില്ലെന്ന് നടി പൂനം പാണ്ഡെ . എപ്പോഴും മോദിയുടെ രാജി ആവശ്യപ്പെടാൻ അദ്ദേഹം നിങ്ങളുടെ അയൽക്കാരനാണോ? ഇതൊക്കെ രാജ്യത്തെ പരിഹസിക്കുന്നതാണെന്നും പൂനം പറഞ്ഞു.

“രാജ്യം ഒരു തമാശയാക്കപ്പെടുകയാണ്, ‘മോദി രാജിവയ്‌ക്കണമെന്ന് ആർക്കും എഴുന്നേറ്റ് നിന്ന് പറയാമെന്നാണോ .’ ആ അവസ്ഥയാണോ ഇവിടെ . അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അത് മറക്കരുത് , ഇങ്ങനെയാണോ നമ്മൾ പെരുമാറേണ്ടത് .‘ പൂനം ചോദിച്ചു.

ഹിന്ദു ഫോബിയയെ കുറിച്ചുള്ള ഏക്താ കപൂറിന്റെ പ്രസ്താവനയോടും പൂനം പാണ്ഡെ പ്രതികരിച്ചു. “എനിക്ക് അമ്പലത്തിൽ പോകാൻ പറ്റില്ലേ? ഞാൻ ഒരു ഹിന്ദുഭക്തയാണ്. എനിക്ക് ഹനുമാൻ ചാലിസ അറിയാം. എന്റെ പ്രവൃത്തികളെ എന്റെ മതവുമായി ബന്ധിപ്പിക്കരുത്. ഏക്താ കപൂർ അവരുടെ മതം പിന്തുടരുന്നുണ്ടെങ്കിൽ, അതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം?

എനിക്ക് അറിയാവുന്നിടത്തോളം, ഇമ്രാൻ ഖാൻ ഒരു അമേരിക്കൻ പൗരനാണ്. അദ്ദേഹത്തോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. എങ്കിലും അദ്ദേഹം ഒരു അമേരിക്കൻ പൗരൻ, രാജ്യത്തിന്റെ കാര്യങ്ങളിൽ ഇടപെടരുത് . രാജ്യം ഇപ്പോൾ തന്നെ ഒരു നാടകം കാണുകയാണെന്നും പൂനം കൂട്ടിച്ചേർത്തു.

By admin