• Sun. Nov 15th, 2026

24×7 Live News

Apdin News

ഏഷ്യയുടെ ഒരേയൊരു രാജാവ്; ഒമ്പതാം തവണയും ഇന്ത്യയുടെ സർവാധിപത്യം

Byadmin

Nov 15, 2026


പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിരയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്.

ഇതേ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം.

ഇന്ത്യ ഒമ്പതാം തവണയാണ് അണ്ടർ 19 ഏഷ്യ കപ്പ് നേടുന്നത്. ടൂർണമെന്റ് ചരിത്രത്തിൽ ഇന്ത്യയുടെ സർവ്വാധിപത്യമാണ്. ഇത്രയും കിരീടം നേടിയ മറ്റൊരു ടീമുമില്ല. രണ്ട് കിരീടങ്ങൾ വീതമുള്ള പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഇന്ത്യക്കുള്ളത്. ഇവരെല്ലാം ബഹുദൂരം പുറകിലാണ്. അഫ്ഗാനിസ്ഥാൻ ഒരു തവണയും ഈ കിരീടം ചൂടിയിട്ടുണ്ട്.

ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റൺസ് നേടിയപ്പോൾ ആര്യവീർ 58 റൺസ് സ്വന്തമാക്കി. മനൽ ചൗഹാൻ 47 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവയും ഇന്ത്യയുടെ ആവേശ വിജയത്തിൽ നിർണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്.

The post ഏഷ്യയുടെ ഒരേയൊരു രാജാവ്; ഒമ്പതാം തവണയും ഇന്ത്യയുടെ സർവാധിപത്യം appeared first on Chandrika Daily.

By admin