• Wed. Nov 18th, 2026

24×7 Live News

Apdin News

ഒറ്റ സെഞ്ച്വറിയിൽ ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം കുറിച്ച് പട്ടീദാർ

Byadmin

Nov 18, 2026


ടി-20യിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രജത് പട്ടീദാർ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനായി ആസാമിനെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറി നേടിയാണ് പട്ടീദാർ റെക്കോർഡ് നേടിയത്. 48 പന്തുകൾ നേരിട്ട താരം പുറത്താവാതെ 135 റൺസാണ് നേടിയത്. 6 ഫോറുകളും 13 കൂറ്റൻ സിക്സുമാണ് പട്ടീദാറിന്റെ ബാറ്റിൽ നിന്നും പിറന്നത്.

മെൻസ് ടി-20യിൽ ഒരു മത്സരത്തിൽ അഞ്ചാം നമ്പറിലോ അതിൽ താഴെയോ ബാറ്റ് ചെയ്ത ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരമായി പട്ടീദാർ മാറി. ഓസ്‌ട്രേലിയൻ തരാം ഡാൻ ക്രിസ്റ്റ്യന്റെ പേരിലുള്ള റെക്കോർഡാണ് പട്ടീദാർ സ്വന്തമാക്കിയത്ത്.

2014ൽ ടി-20 ബ്ലാസ്റ്റിൽ മിഡിൽസെക്സിനായി കെന്റിനെതിരെ 129 റൺസാണ് താരം നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനായി സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് പട്ടീദാർ.

പട്ടീദാറിന്റെ സെഞ്ച്വറി മികവിൽ കൂറ്റൻ ടോട്ടലാണ് ആസാമിനെതിരെ മധ്യപ്രദേശ് ഉയർത്തിയത്. 250 റൺസാണ് മധ്യപ്രദേശ് നേടിയത്. ശിവാങ് കുമാർ 38 പന്തിൽ 68 റൺസും നേടി. വിജയലക്ഷ്യം പിന്തുടർന്ന ആസാം 17.4 ഓവറിൽ 119 റൺസിന് പുറത്തായി. 131 റൺസിന്റെ വമ്പൻ ജയമാണ് പട്ടീദാറും സംഘവും നേടിയത്.







By admin