• Sat. Jul 11th, 2026

24×7 Live News

Apdin News

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Byadmin

Jul 11, 2026


കണ്ണൂർ: ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിയാണ് അപകടമുണ്ടായത്.  മരിച്ചവരിൽ രണ്ടുപേർ മലയാളികളാണ്.

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെം​ഗളൂരുവിൽ നിന്നെത്തിയ സുഹൃത്തുക്കളാണ് അപകടത്തിൽപെട്ടത്. വാഹനം മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവ​ഗുരുതരമാണ്.

അപകടത്തിൽ കാർ പൂർ‌ണമായും തകർന്നു. ഇതോടെ സ്ഥലത്തെ ​ഗതാ​ഗതവും തടസപ്പെട്ടിരുന്നു. ക്രെയിൻ ഉപയോ​ഗിച്ച് വാഹനം മാറ്റിയ ശേഷമാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ്‌ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.



By admin