• Wed. Nov 18th, 2026

24×7 Live News

Apdin News

കാലടി സര്‍വകലാശാല: തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി

Byadmin

Nov 18, 2026



കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലുളള വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി. അന്വേഷണ സമിതി റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് വിദ്യാര്‍ഥികള്‍ വാദമുയര്‍ത്തി.വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലെ എന്ന് കോടതി ചോദിച്ചു.നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍പും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങില്‍ പ്രതിഷേധം കണ്ടിട്ടില്ലെന്നും സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അറിയിച്ചു.

ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പറയുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിദ്യാര്‍ഥികള്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേട്ടത്.

വി സി സിസ തോമസിനെ കയ്യേറ്റം ചെയ്തതിനാണ് 16 വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തത്.

By admin