• Fri. May 22nd, 2026

24×7 Live News

Apdin News

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

Byadmin

May 22, 2026



തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്തെ കിഫ്ബി പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറ്റാനൊരുങ്ങി വി.ഡി.സതീശന്‍ സര്‍ക്കാര്‍. കിഫ്ബിയെ നിലനിര്‍ത്തി ഘടനയില്‍ മാറ്റം വരുത്തും. കിഫ്ബിയെ ബജറ്റില്‍ നിന്നും പൂര്‍ണമായും വേര്‍പെടുത്തിയേക്കും. പ്രഖ്യാപിച്ച പദ്ധതികളില്‍ ആവശ്യമില്ലാത്തവ വെട്ടിക്കുറയ്‌ക്കാനും നീക്കം. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശന്റെ അധ്യക്ഷതയില്‍ 29ന് ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

കിഫ്ബി വഴിയെടുത്ത വായ്‌പകളുടെ തിരിച്ചടവായി വര്‍ഷം ഏകദേശം 4000 കോടിയോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍, പാലങ്ങള്‍, വ്യാവസായിക പാര്‍ക്കുകള്‍ എന്നിവയില്‍ നിന്ന് ടോള്‍, യൂസര്‍ ഫീ എന്നിവ ഈടാക്കിയേക്കും. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത് ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികളാണ്. അതില്‍ അത്യാവശ്യമുള്ളവ മാത്രം നിലനിര്‍ത്തി 60,000 കോടി രൂപയായി പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. അതിനൊപ്പം പാതിവഴിയില്‍ നിലച്ച പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും ധാരണയുണ്ട്.

By admin