• Sat. Nov 21st, 2026

24×7 Live News

Apdin News

ഗ്രാമി നോമിനേഷൻ പട്ടികയിൽ ഇടംനേടാതെ ധുരന്ധർ; എട്ട് എൻട്രികളും പുറത്ത്

Byadmin

Nov 21, 2026


രൺവീർ സിങ് നായകനായെത്തിയ ‘ധുരന്ധർ: ദി റിവഞ്ച്’ (ധുരന്ധർ 2) സിനിമയുടെ സംഗീതത്തിന് 2027ലെ ഗ്രാമി പുരസ്‌കാര നോമിനേഷൻ ലഭിച്ചില്ല. ചിത്രത്തിലെ സംഗീതവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലായി സമർപ്പിച്ച എട്ട് എൻട്രികളിൽ ഒന്നുപോലും നോമിനേഷൻ പട്ടികയിൽ ഇടം നേടിയില്ല. നവംബർ 16ന് പ്രഖ്യാപിച്ച 69-ാമത് ഗ്രാമി പുരസ്‌കാര നോമിനേഷൻ പട്ടികയിലാണ് ചിത്രത്തിന്റെ സംഗീതം തഴയപ്പെട്ടത്.

ശാശ്വത് സച്ദേവ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങളും സൗണ്ട് ട്രാക്കുമാണ് വിവിധ വിഭാഗങ്ങളിൽ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നത്. ബെസ്റ്റ് കംപൈലേഷൻ സൗണ്ട് ട്രാക്ക് ഫോർ വിഷ്വൽ മീഡിയ, ബെസ്റ്റ് സോങ് റിട്ടൺ ഫോർ വിഷ്വൽ മീഡിയ, ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ്, ബെസ്റ്റ് പോപ്പ് ഡ്യൂയോ/ഗ്രൂപ്പ് പെർഫോമൻസ് തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു എൻട്രികൾ.

‘ഫിർ സെ’ എന്ന ഗാനം ബെസ്റ്റ് സോങ് റിട്ടൺ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലും ‘ജാൻ സെ ഗുർസതേ ഹേൻ’, ‘കന്നയ്യ’ എന്നീ ഗാനങ്ങൾ ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിലും സമർപ്പിച്ചിരുന്നു. ‘ആരി ആരി’ ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് വിഭാഗത്തിലും ‘ജയിയേ സജന’ ബെസ്റ്റ് പോപ്പ് ഡ്യൂയോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലുമാണ് പരിഗണനയ്ക്കായി സമർപ്പിച്ചത്.

എന്നാൽ എട്ട് എൻട്രികൾക്കും അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടാനായില്ല. ഇതോടെ ഗ്രാമി പുരസ്‌കാരത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടാമെന്ന ചിത്രത്തിന്റെ സംഗീതസംഘത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.







By admin