• Sun. Nov 29th, 2026

24×7 Live News

Apdin News

ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെ ധാരാളം, ഇനി പ്രണയത്തിന്റെ സമ്മർദ്ദം കൂടി വേണ്ട: നിഖില വിമൽ

Byadmin

Nov 29, 2026


റിലേഷൻഷിപ്പുകളോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് നടി നിഖില വിമൽ. പ്രണയത്തിൽ ആകണമെന്ന ആഗ്രഹം തനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്നും എന്നാൽ സുഹൃത്തുക്കളുടെ പ്രണയ ജീവിതം കാണുമ്പോൾ ആ ചിന്ത മാറുമെന്നുമാണ് നിഖില വിമൽ പറഞ്ഞത്.

ജീവിതത്തിൽ ഇതിനോടകം തന്നെ ഒരുപാട് പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായതിനാൽ ഇനി റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദ്ദം ഏറ്റെടുക്കാൻ താല്പര്യമില്ലെന്നും നിഖില വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സ് മാക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.

റിലേഷൻഷിപ്പുകൾ തെറ്റാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ പ്രണയത്തെക്കുറിച്ച് ഉപദേശം നൽകാൻ കഴിയുന്ന ഒരാളല്ല താനെന്നും നിഖില വ്യക്തമാക്കി.

പ്രണയത്തിൽ ആയിരിക്കണമെന്ന് ചിലപ്പോഴൊക്കെ ആഗ്രഹം തോന്നാറുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ പ്രണയ ബന്ധങ്ങൾ കാണുമ്പോൾ ആ ആഗ്രഹം ഇല്ലാതാകുമെന്നും നിഖില പറഞ്ഞു.

സുഹൃത്തുക്കളുടെ ബന്ധങ്ങളിൽ സ്നേഹത്തേക്കാൾ കൂടുതൽ പ്രശ്നങ്ങളാണ് കാണാറുള്ളതെന്നും നിഖില വ്യക്തമാക്കി. ഒരു ദിവസം അതിയായ പ്രണയത്തിൽ ആയിരിക്കുകയും അടുത്ത ദിവസം വഴക്കിടുകയും ചെയ്യുന്ന രീതിയാണ് പല ബന്ധങ്ങളിലും കാണുന്നതെന്നും സ്നേഹമുള്ളിടത്ത് വഴക്കുകളും സ്വാഭാവികമാണെന്ന മറുപടിയാണ് ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ ലഭിക്കാറുള്ളതെന്നും നിഖില വ്യക്തമാക്കി.

ജീവിതത്തിൽ തന്നെ ഒരുപാട് പ്രശ്നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടെന്നും അതിനിടയിൽ ഒരു പ്രണയബന്ധം കൂടി നൽകുന്ന സമ്മർദ്ദം താങ്ങേണ്ടതില്ലെന്നും നിഖില കൂട്ടിച്ചേർത്തു.

അതേസമയം, നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന ഹലോ കാതൽ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ, വൈഷ്ണവി ചൈതന്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിസംബർ നാലിന് ചിത്രം തീയറ്ററുകളിലെത്തും.







By admin