ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ അഞ്ച് താരങ്ങളും 50 കടന്നു. കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും റിഷബ് പന്ത് പുറത്താവാതെ 55 റൺസും നേടി.
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിദേശ മണ്ണിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ അഞ്ച് താരങ്ങളും 50+ റൺസ് സ്കോർ ചെയ്യുന്നത്. ഇതിനുമുമ്പ് ഇന്ത്യ നാല് തവണ ഈ നേട്ടം കൈ പിടിയിലാക്കിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഇന്ത്യ നേടിയത് സ്വന്തം മണ്ണിലായിരുന്നു.
ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.
ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.