
കണ്ണൂര്‍: വൈദ്യുത മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ കണ്ണൂര്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍ സതീഷ് ബാബു പി വി യെ സസ്പന്‍ഡ് ചെയ്തു.അതേസമയം, ലൈന്‍ ഓഫാക്കിയത് അറ്റകുറ്റപണിക്കാണെന്നും മന്ത്രിയുടെ പരിപാടി ഉള്ള കാര്യം അറിയില്ലായിരുന്നെന്നുമാണ് വിവരം.
കേരള സഹകരണ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കായി മന്ത്രി സണ്ണി ജോസഫ് വേദിയില്‍ എത്തിയതിനുശേഷമാണ് സംഭവം. മൈക്കില്ലാതെയാണ് സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടര്‍ന്നു. കണ്ണൂരില്‍ പകല്‍ സമയത്ത് വിവിധ ഇടങ്ങളില്‍ വൈദ്യുതി പോകുന്നത് പതിവാണ്.
നേരത്തെ കൊച്ചിയില്‍ കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി സംസാരിക്കവെ വൈദ്യുതി പോയ സംഭവം ഉണ്ടായിരുന്നു.