• Sat. Nov 21st, 2026

24×7 Live News

Apdin News

12 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ധോണിക്ക് ശേഷം ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Byadmin

Nov 21, 2026


ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്.

മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ അഞ്ച് താരങ്ങളും 50 കടന്നു. കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും റിഷബ്‌ പന്ത് പുറത്താവാതെ 55 റൺസും നേടി.

മത്സരത്തിൽ രണ്ട് റൺസ് അകലെ സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. 146 പന്തിൽ 98 റൺസ് സെഞ്ച്വറിയിലേക്ക് മുന്നേറുന്ന സമയത്തിനിടെ ജേക്കബ് ഡഫിയുടെ പന്തിൽ ഗിൽ മടങ്ങിയത്.

ന്യൂസിലൻഡിന്റെ മണ്ണിൽ നടക്കുന്ന ടെസ്റ്റിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ക്യാപ്റ്റൻ അർധ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് 2014ൽ എം.എസ് ധോണിയാണ് അവസാനമായി ന്യൂസിലാൻഡിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ നായകൻ.

ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.

ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.







By admin