
തിരുവനന്തപുരം:നെടുമങ്ങാട് വാളിക്കോട് ഹോട്ടലില്‍ തീപ്പിടിത്തം. അല്‍ഫാം ഉണ്ടാക്കുന്ന അടുപ്പില്‍ നിന്ന് ചിമ്മിനിയിലേക്ക് തീ പടരുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സംസം ഹോട്ടലില്‍ അല്‍ഫാം അടുപ്പില്‍ നിന്നുയര്‍ന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടര്‍ന്നു. അടുക്കളയില്‍ ജീവനക്കാര്‍ ബഹളം വച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി.
പ്രദേശമാകെ പുകയുയര്‍ന്നു.വിവരമറിഞ്ഞയുടന്‍ നെടുമങ്ങാട് അഗ്നിരക്ഷാ സേന യൂണിറ്റ് സംഭവസ്ഥലത്തെത്തി.ഹോട്ടലിന്റെ മുന്നില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് തീപടരുന്നത് തടഞ്ഞു. ആര്‍ക്കും പരിക്കോ മറ്റ് ആളപായമോ ഇല്ല.