• Sun. Nov 29th, 2026

24×7 Live News

Apdin News

ദീപത്തൂൺ കേസിലെ തിരിച്ചടി: തഞ്ചാവൂർ ക്ഷേത്ര ഭൂമിയിലെ പെരിയാർ പ്രതിമ നീക്കി വിജയ് സർക്കാർ

Byadmin

Nov 29, 2026



ചെന്നൈ: തിരുപ്പറങ്കുൻറം ദീപത്തൂൺ കേസിൽ വിജയ് സർക്കാരിന് തിരിച്ചടി തുടരുന്നതിനിടെ, തഞ്ചാവൂർ ക്ഷേത്രഭൂമിയിലെ പെരിയാർ പ്രതിമ മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് വിജയ് സർക്കാർ ഉത്തരവ് നടപ്പിലാക്കി. തഞ്ചാവൂർ ജില്ലയിലെ കണ്ടിയൂരിലുള്ള അരുൾമിഗു ബ്രഹ്മശിരകണ്ഡീശ്വരർ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് ഇ.വി. രാമസ്വാമി പെരിയാറുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര അധികൃതരുടെയോ ജില്ലാ കളക്ടറുടെയോ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഹൈക്കോടതി ഉത്തരവ്.ജസ്റ്റിസുമാരായ പി. വേൽമുരുകൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിമ സുരക്ഷിതമായി നീക്കി മറ്റൊരു അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാൻ തഞ്ചാവൂർ ജില്ലാ കളക്ടർക്ക് നാല് ആഴ്‌ച സമയം നൽകി. പാലിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.ഹിന്ദു മത-ധർമ്മസ്ഥാപന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ശുപാർശ ചൂണ്ടിക്കാട്ടി രാമ രവികുമാർ നൽകിയ ഹർജിയിലാണ് വിധി. പ്രതിമയ്‌ക്ക് താഴെയുള്ള, ദൈവമില്ലെന്ന പെരിയാറുടെ വാചകവും ഹർജിക്കാരൻ ചോദ്യം ചെയ്‌തിരുന്നു.

വിജയ് സർക്കാർ സുപ്രീംകോടതിയിൽഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. തഞ്ചാവൂർ ജില്ലാ കളക്ടർ മുഖേനയാണ് സർക്കാർ ഹർജി നൽകിയത്.

അതേസമയം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി നൽകിയ ഉത്തരവ് പാലിക്കാത്തതിൽ സുപ്രീംകോടതി നേരത്തെ വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. “മനഃപൂർവവും പ്രകടവുമായ അനുസരണക്കേട്” എന്നാണ് കോടതി വിശേഷിപ്പിച്ചത്. പിന്നീട് സിആർപിഎഫ് സംരക്ഷണത്തിൽ ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. രണ്ട് വിഷയങ്ങളിലും സർക്കാർ നിലപാട് വലിയ രാഷ്‌ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

By admin