• Sun. Nov 29th, 2026

24×7 Live News

Apdin News

12 വർഷങ്ങൾക്ക് ശേഷം വട്ടപ്പൂജ്യം; കിവീസ് മണ്ണിൽ തലതാഴ്ത്തി ജെയ്സ്വാൾ

Byadmin

Nov 29, 2026


ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 116 റൺസിന് 6 വിക്കറ്റ് എന്ന നിലയിലാണ്. കെ.എൽ രാഹുൽ 25 റൺസും റിഷബ്‌ പന്ത് 23 റൺസും ദേവ്ദത്ത് പടിക്കൽ 21 റൺസും നേടി പുറത്തായി. ഓപ്പണർ യശ്വസി ജെയ്സ്വാൾ നിരാശപ്പെടുത്തി. മത്സരത്തിൽ 6 പന്തിൽ റൺസ് നേടാതെയാണ് താരം മടങ്ങിയത്.

ന്യൂസിലാൻഡിൽ പൂജ്യത്തിന് പുറത്താകുന്ന അഞ്ചാമത്തെ ഇന്ത്യൻ ഓപ്പണർ ആണ് ജെയ്സ്വാൾ. 12 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ ഓപ്പണർ ന്യൂസിലാൻഡിന്റെ മണ്ണിൽ പൂജ്യത്തിന് മടങ്ങുന്നത്.

2014ൽ ശിഖർ ധവാൻ ആയിരുന്നു അവസാനമായി ന്യൂസിലാൻഡിൽ പൂജ്യത്തിന് പുറത്തായിരുന്നത്. ഡബ്യൂ.വി രാമൻ 1990ൽ രണ്ട് തവണ പൂജ്യത്തിനു മടങ്ങിയപ്പോൾ 1998ൽ നവജ്യോത് സിദ്ധുവും റൺസ് നേടാതെ മടങ്ങി. 2002ൽ പാർഥിവ് പട്ടേൽ ആയിരുന്നു ഈ നിർഭാഗ്യം നേരിട്ട മറ്റൊരു ഓപ്പണർ.

ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.

ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.







By admin