• Tue. Oct 20th, 2026

24×7 Live News

Apdin News

ന്യൂസിലാൻഡിലെ സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുയോജ്യമായിരിക്കും: രവി ശാസ്ത്രി

Byadmin

Oct 20, 2026


ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ പേസർ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ക്രിക്കറ്റിൽ അനുഭവസമ്പത്തിന് പകരം വെക്കാൻ മറ്റൊരു കാര്യവുമില്ലെന്നാണ് ശാസ്ത്രി പറഞ്ഞത്. ന്യൂസിലാൻഡിലെ സാഹചര്യം ഭുവനേശ്വർ കുമാറിന് അനുകൂലമാവുമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

‘അനുഭവ പരിചയത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല ഭുവനേശ്വറിന്റെ നിലവാരവും പരിചയ സമ്പത്തുമുള്ള ഒരു ബൗളർ ഉണ്ടെങ്കിൽ അത് ഒരു പ്രശ്നമേയല്ല. ഐപിഎല്ലിലും ഇന്ത്യക്കൊപ്പവും അദ്ദേഹം നടത്തിയ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾ അദ്ദേഹത്തിന് അനുയോജ്യമായിരിക്കും’ രവി ശാസ്ത്രി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.







By admin