2026 ബാലൺ ഡി ഓർ ജേതാവിനെ അറിയാൻ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ലണ്ടനിൽ ഇന്ന് അർധ രാത്രിയാണ് ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ബാലൺ ഡി ഓർ നേടാൻ ഏറ്റവും സാധ്യതയുള്ള താരങ്ങളിൽ ഒരാൾ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നാണ്.
ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലീഗ കിരീടവും ജർമൻ സൂപ്പർ കപ്പും കൈപ്പിടിയിലാക്കിയാണ് കെയ്ൻ സീസൺ അവസാനിപ്പിച്ചത്. 73 ഗോളുകളാണ് കഴിഞ്ഞ സീസണിൽ കെയ്ൻ എതിരാളികളുടെ വലയിൽ എത്തിച്ചത്. ലോകകപ്പിൽ ഇംഗ്ലണ്ടിനെ സെമി ഫൈനൽ വരെ നയിക്കാനും കെയ്ന് സാധിച്ചു. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് കെയ്ൻ തന്റെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചത്.


ബാലൺ ഡി ഓർ കെയ്‌നിന്റെ കൈകളിലെത്തിയാൽ 25 വർഷത്തെ ചരിത്രം തിരുത്തപ്പെടും. 2001ലാണ് മൈക്കൽ ഓവനിലൂടെയാണ് ഒരു ഇംഗ്ലണ്ട് താരം അവസാനമായി ബാലൺ ഡി ഓർ കൈപ്പിടിയിലാക്കിയത്. സ്റ്റാൻലി മാത്യൂസ്, ബോബി ചാൾട്ടൺ, കെവിൻ കീഗൻ, മൈക്കൽ ഓവൻ എന്നിവർക്ക് ശേഷം ബാലൺ ഡി ഓർ ഇംഗ്ലണ്ടിലെത്തിക്കുന്ന അഞ്ചാമത്തെ താരമായും കെയ്ൻ മാറും.
ഫിഫ റാങ്കിംഗിലെ ആദ്യ 100 ൽ വരുന്ന രാജ്യങ്ങളിലെ തെ രഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകരാണ് വോട്ടർമാർ. വ്യക്തിഗത മികവ്, ടീം മികവ്, മൈതാനത്തെ പെരുമാറ്റ മികവ് എന്നീ മൂന്ന് മുഖ്യ മാനദണ്ഡങ്ങളിൽ ഒന്നാമൻ ആരായിരിക്കുമെന്നത്തിനുള്ള ഉത്തരത്തിനായാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.